20 October Saturday

പുതിയ കോട്ടയിലെ സിവില്‍ സ്‌റ്റേഷന് മുന്നിലെ പഴയ കെട്ടിടത്തിൽ വൻ തീപിടിത്തം.

വെബ് ഡെസ്‌ക്‌Updated: Thursday Oct 11, 2018

കാഞ്ഞങ്ങാട്‌ പുതിയ കോട്ടയിലെ പഴയ കെട്ടിടത്തിലുണ്ടായ തീപിടിത്തം ഫയർഫോഴ്‌സ്‌ കെടുത്തുന്നു

കാഞ്ഞങ്ങാട്
പുതിയ കോട്ടയിലെ സിവില്‍ സ്‌റ്റേഷന് മുന്നിലെ പഴയ കെട്ടിടത്തിൽ വൻ തീപിടിത്തം. പഴയ കെട്ടിടത്തിലെ രണ്ടാം നിലയിലാണ് ബുധനാഴ്‌ച ഉച്ചയോടെ തീപിടിത്തമുണ്ടായത്. തീ പടരുമ്പോഴേക്കും ഫയര്‍ ഫോഴ്‌സ് എത്തിയതിനാല്‍ വന്‍ ദുരന്തം ഒഴിവാകുകയായിരുന്നു. 
പുതിയകോട്ടയിലെ ഫയര്‍ ഫോഴ്‌സ് യൂണിറ്റിൽനിന്ന്‌  രണ്ട് ഫയര്‍ എൻജിനുകൾ  എത്തിയാണ്‌ തീയണച്ചത്‌.   രണ്ടാം നില പൂർണമായും കത്തി നശിച്ചു. ഒരു മണിക്കൂറോളം വന്‍ അഗ്നി ജ്വാലയാണ് കെട്ടിടത്തിനകത്തുണ്ടായിരുന്നത്. തീ പിടിത്തത്തെ തുടര്‍ന്ന് ഒരു മണിക്കൂറോളം ഗതാഗത തടസ്സമുണ്ടായി. ഒരു ഭാഗത്ത് വാഹനങ്ങളെ  പൊലിസും നാട്ടുകാരും  നിയന്ത്രിച്ചു. 
 
 
പ്രധാന വാർത്തകൾ
Top