15 November Thursday

വില്ലേജ്‌ ഓഫീസുകളിലേക്ക്‌ കർഷകത്തൊഴിലാളികളുെട മാർച്ച്‌

സ്വന്തം ലേഖകർUpdated: Wednesday Jul 11, 2018

 കാസർകോട്‌

വിവിധ ആവശ്യങ്ങളുന്നയിച്ച്‌ കർഷകതൊഴിലാളികൾ  വില്ലേജ്‌ ഓഫീസുകളിലേക്ക്‌ മാർച്ചും  ധർണയും ‌നടത്തി.  ഡിജിറ്റലൈസേഷന്റെ സാങ്കേതിക പ്രശ്‌നം കാരണം ഭൂനികുതി അടക്കാനാകാത്തവർക്ക്‌ പഴയരീതിയിൽ സൗകര്യമൊരുക്കുക, റീസർവേയുമായി ബന്ധപ്പെട്ടുള്ള സാങ്കേതിക പ്രശ്‌നം കാരണം നികുതി ഒടുക്കാൻ കഴിയാത്തവർക്ക്‌ ബദൽ സംവിധാനമൊരുക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം.  ആയിരക്കണക്കിന്‌ കർഷകതൊഴിലാളികൾ സമരത്തിൽ അണിനിരന്നു.  
 കള്ളാറിൽ സിപിഐ എം ജില്ലാ കമ്മിറ്റിയംഗം ഒക്ലാവ് കൃഷ്ണന്‍ ഉദ്ഘാടനംചെയ്തു. കെ ആര്‍ ശശിന്ദ്രന്‍ അധ്യക്ഷനായി. പ്രസന്ന പ്രസാദ്, പി കെ രാമചന്ദ്രന്‍, എ ജെ തോമസ്, ജോഷി ജോർജ്‌, ജോസ് ജോണ്‍, എ ജെ ആന്‍ഡ്രൂസ് എന്നിവര്‍ സംസാരിച്ചു.  കോടോത്ത്‌  കെഎസ്‌കെടി യു ഏരിയ സെക്രട്ടറി എം സി മാധവന്‍ ഉദ്ഘാടനം ചെയ്തു. എ ബാലന്‍ അധ്യക്ഷനായി. ബി കുഞ്ഞമ്പു , കെ വി കേളു, ടി വി രഞ്ജിഷ്, പി വി ശ്രീലത എന്നിവര്‍ സംസാരിച്ചു.  തായന്നൂരിൽ  ഏരിയ പ്രസിഡന്റ് എം ഗോപാലന്‍ ഉദ്ഘാടനം ചെയ്തു.  സി  ടി കൃഷ്ണന്‍ അധ്യക്ഷനായി. ഇ പത്മനാഭന്‍, ടി വി ജയചന്ദ്രന്‍ എന്നിവർ സംസാരിച്ചു.  ബേളൂരിൽ  യു ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ടി അച്യുതൻ  അധ്യക്ഷനായി. എ ഒ ജോസ്, എച്ച് നാഗേഷ്‌,  പി ഗംഗ, എ സുകുമാരന്‍ എന്നിവര്‍ സംസാരിച്ചു.  പാണത്തൂരിൽ  സിപിഐ എം  ഏരിയ സെക്രട്ടറി എം വി കൃഷ്ണ്‍ ഉദ്ഘാടനം ചെയ്തു. ബി ബാലകൃഷ്ണന്‍ അധ്യക്ഷനായി. ബി ലക്ഷ്മണന്‍ , പി തമ്പാന്‍, ബി ലീലാമ്മ, പി വി രാമചന്ദ്രന്‍, സുരേഷ്‌കുമാര്‍,  കെ കുഞ്ഞിക്കണ്ണന്‍ എന്നിവര്‍ സംസാരിച്ചു.  
അമ്പലത്തുകരയിൽ ജില്ല സെക്രട്ടറി വി കെ രാജൻ ഉദ്ഘാടനം ചെയ്തു. കെ കെ കൃഷ്ണൻ അധ്യക്ഷനായി. കെ നാരായണൻ, വി ചന്തൂഞ്ഞി, ടി ഉണ്ണികൃഷ്ണൻ, കെ കെ ശശിധരൻ, എൻ രാഘവൻ എന്നിവർ സംസാരിച്ചു.  കരിന്തളത്ത്‌  എൻആർഇജി വർക്കേഴ്സ് യൂണിയൻ ജില്ലാ സെക്രട്ടറി എംരാജൻ ഉദ്ഘാടനം ചെയ്തു. എംചന്ദ്രൻ അധ്യക്ഷനായി. കെ സതിശൻ, വരയിൽ രാജൻ, ലെനിൻ പ്രസാദ് എന്നിവർ സംസാരിച്ചു. നീലേശ്വരത്ത് ജില്ലാ ജോയിന്റ് സെക്രട്ടറി കയനി മോഹനൻ ഉദ്ഘാടനം ചെയ്തു. പി കെ കരുണാകരൻ അധ്യക്ഷനായി. എൻ അമ്പു, കെ വി വേണുഗോപാലൻ, കെ രാജൻ, വി വി രാഘവൻ എന്നിവർ സംസാരിച്ചു.  പേരോലിൽ ഏരിയാ സെക്രട്ടറി മടത്തിനാട്ട് രാജൻ ഉദ്ഘാടനം ചെയ്തു. സി സി കുഞ്ഞിക്കണ്ണൻ അധ്യക്ഷനായി. പി വി ഭാസ്‌കരൻ, കെ വി ദാമോദരൻ, എം വി വാസന്തി, കെ രഘു എന്നിവർ സംസാരിച്ചു. മടിക്കൈയിൽ കൊട്ടറ വാസുദേവ് ഉദ്ഘാടനം ചെയ്തു. എൻ കെ കൃഷ്ണൻ അധ്യക്ഷനായി. പി ശ്രീധരൻ, പി സത്യ, എം വി കൃഷ്ണൻ, കാഞ്ഞിരക്കാൽ കുഞ്ഞിരാമൻ എന്നിവർ സംസാരിച്ചു.  കിനാനൂരിൽ കെ കുമാരൻ ഉദ്ഘാടനം ചെയ്തു. എൻ രമണൻ അധ്യക്ഷനായി. എം വി സുകുമാരൻ, എം വി രാധ, സി ഗംഗാധരൻ, എ കെ കുഞ്ഞിക്കണ്ണൻ എന്നിവർ സംസാരിച്ചു. പരപ്പയിൽ ജില്ലാ ട്രഷറർ കെ കണ്ണൻനായർ ഉദ്ഘാടനം ചെയ്തു. വി ബാലകൃഷ്ണൻ അധ്യക്ഷനായി. ടി എ രവി , പി വി ചന്ദ്രൻ, കെ ഭാസ്ക്കരൻ, പി പത്മനാഭൻ എന്നിവർ സംസാരിച്ചു. 
 ചീമേനിയില്‍ സിപിഐ എം ജില്ലാ കമ്മിറ്റിയംഗം കെ പി വത്സലന്‍ ഉദ്ഘാടനം ചെയ്തു. എ ജി അജിത്ത്കുമാര്‍ അധ്യക്ഷനായി. എന്‍ നാരായണന്‍, എം കെ നളിനാക്ഷന്‍ എന്നിവർ സംസാരിച്ചു.  കയ്യൂരില്‍ എം ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. സി പ്രമോദ് അധ്യക്ഷനായി. കെ അമ്പാടി , ടി വി നാരായണന്‍,  കെ കുഞ്ഞിരാമന്‍, എം നാരായണന്‍, പി വി കുമാരന്‍ എന്നിവര്‍ സംസാരിച്ചു.  ക്ലായിക്കോട് വലിയപൊയിലില്‍  എം കെ പണിക്കര്‍ ഉദ്ഘാടനം ചെയ്തു. സി സന്തോഷ് അധ്യക്ഷനായി. എം ശ്രീധരന്‍, സി രാഘവന്‍, വി രാഘവന്‍, കെ വി സരോജിനി എന്നിവര്‍ സംസാരിച്ചു.  ചെറുവത്തൂരില്‍ സിപിഐ എം ഏരിയ സെക്രട്ടറി കെ സുധാകരന്‍ ഉദ്ഘാടനം ചെയ്തു. എം ഭാസ്‌കരന്‍ അധ്യക്ഷനായി. ഇ ബാലകൃഷ്ണന്‍, എം ചന്ദ്രന്‍, കെ വി കുഞ്ഞിരാമന്‍, പി വി കൃഷ്ണന്‍, ടി രവീന്ദ്രന്‍, ടി നാരായണന്‍, കെ വി ജാനകി, വി കൃഷ്ണന്‍, എം സരോജിനി എന്നിവര്‍ സംസാരിച്ചു.  പടന്നയില്‍ കെ മുരളി ഉദ്ഘാടനം ചെയ്തു. കെവി ഗോപാലന്‍ അധ്യക്ഷനായി. പി കെ പവിത്രന്‍ സംസാരിച്ചു. എസ് രമണന്‍ സ്വാഗതം പറഞ്ഞു. ഉദിനൂരില്‍ കെ എം ജോസഫ് ഉദ്ഘാടനം ചെയ്തു. ഒ കെ രമേശന്‍ അധ്യക്ഷനായി. എം രാഘവന്‍, കെ മുരളി, സി കുഞ്ഞികൃഷ്ണന്‍, വി ശിവദാസ്, എം സുമേഷ് എന്നിവര്‍ സംസാരിച്ചു. 
 വെള്ളച്ചാലിൽ ടിവി ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു.  കെ വി വിജയൻ അധ്യക്ഷനായി. എം കുഞ്ഞിരാമൻ, കെ നാരായണൻ എന്നിവർ സംസാരിച്ചു. പടുവളത്ത്‌ സിപിഐ എം ഏരിയ സെക്രട്ടറി ഇ കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്തു. കെ ഗംഗാധരൻ,  സി ചന്ദ്രൻ, കെ ദാമോദരൻ, പി സുധാകരൻ, കേശവൻ, കല്യാണി എന്നിവർ സംസാരിച്ചു. തൃക്കരിപ്പൂർ ടൗണിൽ  പി രാഘവൻ ഉദ്ഘാടനം ചെയ്തു.  പി ശ്രീധരൻ, സുരേഷ്,  എം വി സുകമാരൻ, കെവി ജനാർദനൻ എന്നിവർ സംസാരിച്ചു. 
ഇളമ്പച്ചിയിൽ പി  കുഞ്ഞിക്കണ്ണൻ ഉദ്ഘാടനംചെയ്തു. എൻ പി ബാലകൃഷ്ണൻ,  കെ രഘുനാഥ്, എ കെ വി രാജീവൻ, എം പി കരുണാകരൻ, പി എ റഹ്മാൻ, കെ വി ഭാസ്‌കരൻ,  എം കെ കുഞ്ഞികൃഷ്ണൻ, ജാനകി, കെ വി സുരേഷ് എന്നിവർ സംസാരിച്ചു. വലിയപറമ്പിൽ എം കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്തു. വി എം ബാലൻ  എം കെ  മധു, പി പി അമ്പൂഞ്ഞി, കെ ദാമോദരൻ എന്നിവർ സംസാരിച്ചു. 
ബളാലിൽ ഏരിയ സെക്രട്ടറി കെ കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സി രാമകൃഷ്ണൻ അധ്യക്ഷനായി. പി കെ രാമചന്ദ്രൻ, ജോസഫ് രാജു, സി ദാമോദരൻ, കെ കെ രമ്യ എന്നിവർ സംസാരിച്ചു. ഭീമനടിയിൽ ടി കെ സുകുമാരൻ ഉദ്ഘാടനം ചെയ്തു. ജോൺ ബ്രിട്ടോ അധ്യക്ഷനായി. ഇ ടി ജോസ്, പി കുഞ്ഞിരാമൻ, ഒ കെ ബാലകൃഷ്ണൻ, ശ്യാമള തമ്പാൻ എന്നിവർ സംസാരിച്ചു.  വെസ്റ്റ് എളേരിയിൽ  സ്കറിയ അബ്രഹാം ഉദ്ഘാടനം ചെയ്തു. എം കൃഷ്ണൻ നായർ അധ്യക്ഷനായി. കെ പി രാഘവൻ, എം എൻ രാജൻ സംസാരിച്ചു.  
ചിറ്റാരിക്കൽ ജോസ് പതാലിൽ ഉദ്ഘാടനം ചെയ്തു. കെ വി ദാമോദരൻ അധ്യക്ഷനായി. കെ ജനാർദനൻ, പാവൽ കുഞ്ഞിക്കണ്ണൻ, പി കെ മോഹനൻ എന്നിവർ സംസാരിച്ചു.  മാലോത്ത്‌  ടി പി തമ്പാൻ ഉദ്ഘാടനംചെയ്തു. കെ കെ ഹരിദാസ് അധ്യക്ഷനായി. എം കുഞ്ഞമ്പു, എം ജി രാമചന്ദ്രൻ, കെ ഡി മോഹനൻ എന്നിവർ സംസാരിച്ചു.
പ്രധാന വാർത്തകൾ
Top