23 September Sunday

ജില്ലാ ബാങ്കിൽനിന്ന്‌ വിരമിച്ചവർക്ക്‌ യാത്രയയപ്പ്‌

വെബ് ഡെസ്‌ക്‌Updated: Monday Jun 11, 2018
കാഞ്ഞങ്ങാട്
ഡിസ്ട്രിക്ട് കോ‐ ഓപ്പറേറ്റീവ് ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ (ഡിബിഇഎഫ്) ജില്ലാകമ്മിറ്റി  നേതൃത്വത്തില്‍ ജില്ലാ സഹകരണ ബാങ്കില്‍ നിന്ന് വിരമിച്ചവർക്ക്‌  യാത്രയയപ്പ് നല്‍കി. കെ എ രാധ, എം ശിവദാസന്‍, ടി വി ജനാര്‍ദനന്‍, പി ഓമന, ഇ നാരായണന്‍,  വി വി വിജയന്‍,  കെ പ്രേമാവതി, കെ ഭവാനി എന്നിവര്‍ക്കാണ് യാത്രയയപ്പ് നല്‍കിയത്.
കാഞ്ഞങ്ങാട് വ്യാപാരഭവനില്‍ നടന്ന യാത്രയയപ്പ് സമ്മേളനം സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്‍് പി രാഘവന്‍ ഉദ്ഘാടനം ചെയ്തു. ഡിബിഇഎഫ് ജില്ലാ പ്രസിഡന്റ ്  പി കുമാരന്‍ നായര്‍ അധ്യക്ഷനായി. സിഐടിയു ജില്ലാ ജനറല്‍സെക്രട്ടറി ടി കെ രാജന്‍, എന്‍ കുഞ്ഞികൃഷ്ണന്‍, പി ദാമോദരന്‍, സി ബാലകഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാസെക്രട്ടറി എം ജയകുമാര്‍ സ്വാഗതം പറഞ്ഞു.  
 
പ്രധാന വാർത്തകൾ
Top