Top
21
Sunday, January 2018
About UsE-Paper

ചെറുവത്തൂരില്‍ ഒരുക്കം സജീവമായി

Friday Nov 10, 2017
വെബ് ഡെസ്‌ക്‌

 ചെറുവത്തൂര്‍ > സിപിഐ എം ചെറുവത്തൂര്‍ ഏരിയാസമ്മേളനം 26, 27 തിയതികളില്‍ ചീമേനി പള്ളിപ്പാറയില്‍. പ്രതിനിധി സമ്മേളനം പള്ളിപ്പാറ ടി പത്മിനി നഗറില്‍ കേന്ദ്രകമ്മിറ്റി അംഗം പി കരുണാകരന്‍ എംപി ഉദ്ഘാടനം ചെയ്യും. 27ന് പൊതുപ്രകടനത്തിനുശേഷം വൈകിട്ട് അഞ്ചിന് ചീമേനി രക്തസാക്ഷി നഗറില്‍ പൊതുസമ്മേളനം മന്ത്രി എ കെ ബാലന്‍ ഉദ്ഘാടനം ചെയ്യും. 

15ന് പതാകദിനമായി ആചരിക്കും. സമ്മേളനത്തിന്റെ ഭാഗമായി വിവിധ കലാ- കായിക- സാഹിത്യ മത്സരങ്ങള്‍ അരങ്ങേറും. വോളിബോള്‍ മത്സരം 16ന് മുഴക്കോം, കബഡി മത്സരം 19ന് ചെറുവത്തൂര്‍ എന്നിവിടങ്ങളില്‍ നടക്കും. ഏരിയാ പരിധിയിലെ യുപി, ഹൈസ്കൂള്‍, ഹയര്‍സെക്കന്‍ഡറി, ഡിഗ്രി വിദ്യാര്‍ഥികള്‍ക്കും പൊതുജനങ്ങള്‍ക്കുമായി കഥ, കവിത, ലേഖനം എന്നിവയില്‍ രചനാമത്സരം സംഘടിപ്പിക്കും. രചനകള്‍ 19നകം സെക്രട്ടറി, സിപിഐ എം ചെറുവത്തൂര്‍ ഏരിയാകമ്മിറ്റി, എ കെ ജി ഭവന്‍, ചെറുവത്തൂര്‍ എന്ന വിലാസത്തില്‍ ലഭിക്കണം. വിദ്യാര്‍ഥികള്‍ക്ക് 'കലാലയത്തില്‍ വിദ്യാര്‍ഥി സംഘടനകളുടെ പ്രസക്തി' വിഷയത്തിലും പൊതുജനങ്ങള്‍ക്ക് 'ഇന്ത്യന്‍ ജനാധിപത്യവും  വര്‍ത്തമാനകാല വെല്ലുവിളികളും' വിഷയത്തിലുമാണ് മത്സരം. ഫോട്ടോപ്രദര്‍ശനം, പുസ്തകമേള എന്നിവയുമുണ്ടാകും.