14 November Wednesday

കുടുംബശ്രീ മഴപ്പൊലിമ ജില്ലാതല സമാപനം12ന്

വെബ് ഡെസ്‌ക്‌Updated: Friday Aug 10, 2018
കാസർകോട്‌
കുടുംബശ്രീ ജില്ലാമിഷൻ നേതൃത്വത്തില്‍ നടത്തിവരുന്ന ജനകീയ കാര്‍ഷിക ഗ്രാമോത്സവം മഴപ്പൊലിമയുടെ ജില്ലാതല സമാപനം കുമ്പള പഞ്ചായത്തിലെ ആരിക്കാടി പുജൂര്‍ വയലില്‍ നടക്കും. 12ന് മന്ത്രി ഇ ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യും. 
പി കരുണാകരന്‍ എംപി മുഖ്യാതിഥിയാകും. 422 ഏക്കര്‍ തരിശുനിലങ്ങള്‍ മഴപ്പൊലിമയുടെ ഭാഗമായി കൃഷിയോഗ്യമാക്കി. ജൂലൈ ഒന്നുമുതല്‍ വിവിധ സിഡിഎസിന്റെയും സന്നദ്ധ സംഘടനകളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും വിവിധ വകുപ്പുകളുടെയും നേതൃത്വത്തിലാണ് മഴപ്പൊലിമ നടത്തിയത്. കാസർകോടിന്റെ ജനകീയ ഉത്സവമായ മഴപ്പൊലിമയുടെ ജില്ലാതല പരിപാടി വിജയകരമാക്കാന്‍ കുമ്പള പഞ്ചായത്തിന്റെയും, സിഡിഎസിന്റെയും നേതൃത്വത്തില്‍ വിപുലമായ സംഘാടക സമിതി രൂപീകരിച്ചിട്ടുണ്ട്. 
പ്രധാന വാർത്തകൾ
Top