Top
21
Tuesday, February 2017
About UsE-Paper

എസ്എഫ്ഐ പ്രതിഷേധിച്ചു

Tuesday Jan 10, 2017
വെബ് ഡെസ്‌ക്‌
കാസര്‍കോട് > തൃശൂര്‍ പാമ്പാടി നെഹ്റു എന്‍ജിനിയറിങ് കോളേജ് മാനേജ്മെന്റിന്റെ പീഡനത്തിനിരയായി ഒന്നാംവര്‍ഷ കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥി ജിഷ്ണുവിന്റേത് ആത്മഹത്യയല്ല കൊലപാതകമാണെന്ന മുദ്രാവാക്യമുയര്‍ത്തി എസ്എഫ്ഐ നേതൃത്വത്തില്‍ ജില്ലയിലെ ക്യാമ്പസുകളില്‍ പ്രതിഷേധ സദസ്സും പ്രതിരോധ ഒപ്പുമരവും സംഘടിപ്പിച്ചു. 
  ജില്ലാതല ഉദ്ഘാടനം എല്‍ബിഎസ് എന്‍ജിനിയറിങ് കോളേജില്‍ ജില്ലാസെക്രട്ടറി ബി വൈശാഖ് നിര്‍വഹിച്ചു. കെ മനു അധ്യക്ഷനായി. സുഭാഷ് പാടി, അഹമ്മദ് അഫ്സല്‍, കെ മനോജ് എന്നിവര്‍ സംസാരിച്ചു. ലബീബുദീന്‍ സ്വാഗതം പറഞ്ഞു. കാസര്‍കോട് ഗവ. കോളേജില്‍ ടി എം എ കരീം ഉദ്ഘാടനം ചെയ്തു. ഷിബുലാല്‍ അധ്യക്ഷനായി. ബി വൈശാഖ്, സുഭാഷ് പാടി, ശ്രീലക്ഷ്മി എന്നിവര്‍ സംസാരിച്ചു. അഹമ്മദ് അഫ്സല്‍ സ്വാഗതം പറഞ്ഞു. പെരിയ പോളിയില്‍ ബി വൈശാഖ് ഉദ്ഘാടനം ചെയ്തു. സുര്‍ജിത് സംസാരിച്ചു. കാലിച്ചാനടുക്കം എസ്എന്‍ഡിപി കോളേജില്‍ ദിനേശന്‍ ഉദ്ഘാടനം ചെയ്തു. വി പി വിഷ്ണു അധ്യക്ഷനായി. ആല്‍ബിന്‍ സ്വാഗതം പറഞ്ഞു. കൊളത്തൂര്‍ സ്കൂളില്‍ മീര ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. അപ്പൂസ് സംസാരിച്ചു. ഇരിയണ്ണി സ്കൂളില്‍ കെ മനോജ് ഉദ്ഘാടനം ചെയ്തു. പിലിക്കോട് സ്കൂളില്‍ പി സനല്‍ ഉദ്ഘാടനം ചെയ്തു. അതുല്‍ അധ്യക്ഷനായി. കെ ഷിബിന്‍ സംസാരിച്ചു. കെ നിവേദ് സ്വാഗതം പറഞ്ഞു. നീലേശ്വരം പാലാത്തടം ക്യാമ്പസില്‍ ഡോ. എ എം ശ്രീധരന്‍ ഉദ്ഘാടനം ചെയ്തു. പി റോഷിന്‍ അധ്യക്ഷനായി. എം വി രതീഷ്, ശ്രീജിത്ത് എന്നിവര്‍ സംസാരിച്ചു. പി ഷിബു സ്വാഗതം പറഞ്ഞു. പേരോല്‍ വള്ളിക്കുന്ന് ഐടിഐയില്‍ ഋഷി ദാസ്, സായി എന്നിവര്‍ സംസാരിച്ചു. മടിക്കൈ ഐഎച്ച്ആര്‍ഡി യില്‍ പി കെ ശ്രീരാജ്, കെ വിനീത്, സംഗീത എന്നിവര്‍ സംസാരിച്ചു. ചീമേനി എന്‍ജിനിയറിങ് കോളേജില്‍ വിദ്യാര്‍ഥി ശൃംഖല തീര്‍ത്തു.