21 November Wednesday

അഭിവാദ്യപ്രകടനം നടത്തി

വെബ് ഡെസ്‌ക്‌Updated: Friday Nov 9, 2018

പങ്കാളിത്ത പെൻഷൻ പുനഃപരിശോധിക്കാനുള്ള സർക്കാർ തീരുമാനത്തിന‌് അഭിവാദ്യമർപ്പിച്ച‌് എഫ‌്എസ‌്ഇടിഒ നേതൃത്വനത്തിൽ സിവിൽസ‌്റ്റേഷനിൽ നടത്തിയ പ്രകടനം

 കാസർകോട‌്

പങ്കാളിത്ത പെൻഷൻ പുനഃപരിശോധന സമിതി രൂപീകരിച്ച  സർക്കാറിന് അഭിവാദ്യം  അർപ്പിച്ച‌്  ജീവനക്കാരും അധ്യാപകരും ഓഫീസ് കേന്ദ്രങ്ങളിലും ജില്ലാ കേന്ദ്രത്തിലും പ്രകടനം നടത്തി. മഞ്ചേശ്വരം, കാസർകോട‌്,  ഹൊസ്ദുർഗ് വെള്ളരിക്കുണ്ട് താലൂക്കുകളിലെ ഓഫീസ് സമുച്ചയങ്ങളിലും സ്കൂളുകളിലും പ്രകടനം നടത്തി. ജില്ലാ കേന്ദ്രത്തിൽ  പ്രകടനത്തിനു ശേഷം നടന്ന പൊതുയോഗത്തിൽ എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറി കെ പി ഗംഗാധരൻ, കെ സതീശൻ,  എം ചന്ദ്രശേഖരൻ എന്നിവർ സംസാരിച്ചു. കെ കെ പ്രകാശൻ സ്വാഗതം പറഞ്ഞു.
കാഞ്ഞങ്ങാട‌് ഡിഎംഒ ഒാഫീസിനു മുന്നിൽ  പി ഗിരീഷ‌്കുമാർ അധ്യക്ഷനായി. എൻജിഒ യൂണിയൻ ജില്ലാ ജോ. സെക്രട്ടറി ഭാനുപ്രകാശ‌് സംസാരിച്ചു. ടി വി ഹേമലത സ്വാഗതം പറഞ്ഞു.
 
 
പ്രധാന വാർത്തകൾ
Top