17 November Saturday

കവർച്ചക്കേസിൽ 7 പേർക്ക്‌ കുറ്റപത്രം

വെബ് ഡെസ്‌ക്‌Updated: Sunday Sep 9, 2018
കാഞ്ഞങ്ങാട്
സ്ത്രീകള്‍ മാത്രം താമസിക്കുന്ന വീടിന്റെ ഓടിളക്കി അകത്തുകടന്ന് സ്വർണാഭരണങ്ങളും പണവും കവര്‍ച്ച ചെയ്ത ഏഴംഗസംഘത്തിനെതിരെ ഹൊസ്ദുര്‍ഗ് പൊലീസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. കഴിഞ്ഞ വര്‍ഷം ജൂണ്‍ 26 ന് രാത്രി പുതിയകോട്ട ആര്‍ഡി ഓഫീസിന് പിറകുവശത്തെ സുമാദേവിയെന്ന സുമന (80)യും സഹോദരിമാരും മാത്രം താമസിക്കുന്ന ഓടുമേഞ്ഞ രണ്ടുനില വീടിന്റെ ഓടിളക്കി അകത്തു കയറി പെട്ടിയില്‍ സൂക്ഷിച്ച പതിനൊന്നര പവന്‍ സ്വർണാഭരണവും  ഏഴായിരം രൂപയും കവര്‍ച്ച ചെയ്ത കേസിലാണ്‌ കുറ്റപത്രം. 
 കോട്ടച്ചേരി പത്മ പോളിക്ലിനിക്കിന് സമീപം ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന  ഹരികൃഷ്ണന്‍ എന്ന കുട്ടന്‍ (21), കാഞ്ഞങ്ങാട് വടകരമുക്കിലെ  ഷംസീര്‍ (21),  കാഞ്ഞങ്ങാട് ആവിയില്‍  മുഹമ്മദ് ആഷിക്ക് (20), അജാനൂര്‍ ഇട്ടമ്മല്‍  ഹാഷിം (32), ഇട്ടമ്മല്‍ മുഹമ്മദ് നൗഷാദ് (20), പെരിയ ചെര്‍ക്കാപ്പാറയിലെ  സെയ്ത് (26) എന്നിവര്‍ക്കെതിരെയാണ് ഹൊസ്ദുര്‍ഗ് പൊലീസ്  കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. ഏഴാം പ്രതിക്ക് പ്രായപൂര്‍ത്തിയാവാത്തതിനാല്‍ ഈ പ്രതിക്കെതിരെയുള്ള കുറ്റപത്രം ജുവൈനല്‍ കോടതിയില്‍ സമര്‍പ്പിക്കും. 
പ്രധാന വാർത്തകൾ
Top