11 December Tuesday

പി കരുണാകരൻ എംപി നിവേദനം നൽകി ജപ്പാൻ ജയലിൽ കഴിയുന്ന മടിക്കൈ സ്വദേശിയെ മോചിപ്പിക്കണം

വെബ് ഡെസ്‌ക്‌Updated: Thursday Aug 9, 2018
കാസർകോട്‌ 
10  വർഷമായി ജപ്പാൻ ജയിലിൽ കഴിയുന്ന  മടിക്കൈയിലെ മഹേന്ദ്രകുമാർ ഗിരീശനെ മോചിപ്പിക്കാനാവശ്യമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട്‌ പി കരുണാകരൻ എംപി കേന്ദ്ര മന്ത്രി സുഷമാ സ്വരാജിന്‌ നിവേദനം നൽകി.  ഇന്ത്യയും ജപ്പാനും തമ്മിലുള്ള  കരാറിന്റ അടിസ്ഥാനത്തിൽ ശിക്ഷിക്കപ്പെട്ട് തടവിൽ കഴിയുന്നവരെ സ്വന്തം നാട്ടിലേക്ക് മാറ്റാനും ശേഷിച്ച തടവുകാലം നാട്ടിലെ ജയിലിൽ കഴിഞ്ഞാൽ മതി എന്ന വ്യവസ്ഥയും ഉണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ഗിരീശനെ അടിയന്തിരമായും ഇന്ത്യയിലേക്കും  തുടർന്ന് കണ്ണൂർ സെൻട്രൽ ജയിലിലേക്കും മാറ്റാനാവശ്യമായ നടപടി സ്വീകരിക്കണം‐ നിവേദനത്തിൽ ആവശ്യപ്പെട്ടു. ചൈനയിൽ  മോട്ടോർ ബൈക്ക് അപകടത്തിൽ മരണപ്പെട്ട ശ്രേയസ് ഗോപിയുടെ മൃതദേഹം ഇന്ത്യയിലെത്തിക്കാൻ ആവശ്യമായ സഹായം നൽകണമെന്നും ആവശ്യപ്പെട്ടു. 

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top