17 November Saturday

ഇംഗ്ലീഷില്‍ നാടകം കളിച്ച്‌ മേലാങ്കോട്ടെ കുട്ടികള്‍

വെബ് ഡെസ്‌ക്‌Updated: Thursday Aug 9, 2018

 ‍കാഞ്ഞങ്ങാട് 

ഹലോ ഇംഗ്ലീഷ് പദ്ധതിയുടെ ഭാഗമായി മേലാങ്കോട്ട് എ സി കണ്ണന്‍ നായര്‍ സ്മാരക ഗവ. യുപി സ്‌കൂളില്‍ സംഘടിപ്പിച്ച രക്ഷാകർതൃ സംഗമത്തില്‍ കുട്ടികള്‍ ഇംഗ്ലീഷില്‍ നാടകം കളിച്ചും കഥകള്‍ പറഞ്ഞും  കൈയടി നേടി. ഒന്നുതല്‍ ഏഴാംക്ലാസ് വരെ നടന്നുവരുന്ന ഹലോ ഇംഗ്ലീഷ് പദ്ധതിയുടെ ഭാഗമായാണ് രക്ഷിതാക്കളുടെ മുന്നില്‍ കുട്ടികള്‍ തങ്ങളുടെ ഇംഗ്ലീഷ് പരിജ്ഞാനം അവതരിപ്പിച്ചത്. കളികള്‍, ചിത്രങ്ങള്‍, അഭിനയം, കഥകള്‍ എന്നീ സങ്കേതങ്ങളിലൂടെ ഇംഗ്ലിഷ് ഭാഷ എളുപ്പത്തില്‍ പഠിക്കാനുള്ള പദ്ധതി തുടക്കത്തില്‍തന്നെ വിജയം കണ്ടതിന്റെ സന്തോഷത്തിലാണ് രക്ഷിതാക്കള്‍. വിന്‍സന്റ് അഗസ്റ്റിന്‍ അധ്യക്ഷനായി. ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍ വി മധുസൂദനന്‍, പ്രധാനാധ്യാപകന്‍ കൊടക്കാട് നാരായണന്‍, പി ശ്രീകല, വി ലീന, പി കുഞ്ഞിക്കണ്ണന്‍ എന്നിവർ സംസാരിച്ചു. 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top