20 September Thursday

അച്ചൻകല്ല് വെള്ളച്ചാട്ടത്തിലേക്ക്‌ കുട്ടിപ്പൊലീസിന്റെ മഴ യാത്ര

വെബ് ഡെസ്‌ക്‌Updated: Monday Jul 9, 2018
വെള്ളരിക്കുണ്ട്
മഴ യാത്രയുമായി കുട്ടി പൊലീസ്. മഴ നനഞ്ഞ് അവർ മലകയറി. മാലോത്ത് കസബ ഗവ. ഹയർസെക്കൻഡറി സ്കൂളിലെ സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റുകളാണ് കോട്ടഞ്ചേരി മലകൾക്കും കർണാടക ഫോറസ്റ്റിനും സമീപത്തുള്ള അച്ചൻ കല്ല് വെള്ളച്ചാട്ടത്തിനടുത്തേയ്ക്ക് മഴ യാത്ര നടത്തിയത്.
പ്ലാറ്റൂൺ കമാൻഡർ അജീന ജോജോയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം രാവിലെ 8.30 ന് ആരംഭിച്ച യാത്ര ആറ് കിലോമീറ്ററോളം മഴ നനഞ്ഞ് കാൽനടയായി അച്ചൻകല്ല് വെള്ളച്ചാട്ടത്തിനടുത്തെത്തി. തിമിർത്തു പെയ്യുന്ന മഴയും നിറഞ്ഞൊഴുകന്ന കൈത്തോടുകളും കുത്തനെയുള്ള കയറ്റങ്ങളും യാത്രയെ കൂടുതൽ ആവേശകരമാക്കി.  നാട്ടുകാരിൽ പലരും കുട്ടികളോടൊപ്പം ചേർന്നു. 
മഴക്കാലത്ത് സജീവമാകുന്ന അച്ചൻകല്ല് വെള്ളച്ചാട്ടം പോലെയുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങൾ മലയോരത്ത് ഏറെയുണ്ടെങ്കിലും ഇവയൊന്നും വേണ്ടത്ര ശ്രദ്ധിക്കപ്പെടാറില്ല. മലയോരത്തെ ഇത്തരം ജൈവ വൈവിധ്യ കേന്ദ്രങ്ങൾ പൊതുജന ശ്രദ്ധയിലേയ്ക്ക് കൊണ്ടുവരിക എന്നതായിരുന്നു മഴയാത്രയുടെ ലക്ഷ്യം. 
ബ്ലോക്ക് പഞ്ചായത്തംഗം  മിനി മാത്യു, അധ്യാപകരായ വി ജെ ആൻഡ്രൂസ്, എം കെ  പ്രസാദ്, സജീവൻ പെരിങ്ങാര, സീനിയർ സിവിൽ പൊലീസ്‌ ഓഫീസർ ഇ കെ മനോജ്, പി ജെ ഷക്കീനത്ത് എന്നിവർ യാത്രയിൽ പങ്കെടുത്തു.
പ്രധാന വാർത്തകൾ
Top