19 June Tuesday

മനുഷ്യര്‍ക്ക് ഒരു വിലയുമില്ലേ....

വെബ് ഡെസ്‌ക്‌Updated: Friday Mar 9, 2018

ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജില്ലാകമ്മിറ്റി കാഞ്ഞങ്ങാട് അവതരിപ്പിച്ച 'കെണി' തെരുവുനാടകത്തില്‍നിന്ന്

കാഞ്ഞങ്ങാട് > ചോദ്യങ്ങള്‍ മാത്രം ഉയരുന്ന ഈ മണ്ണില്‍ മനുഷ്യര്‍ക്ക് ഒരു വിലയുമില്ലേ മക്കളേ.... എലിയെകൊണ്ട് ജീവിതം പെറുതിമുട്ടിയവര്‍ക്കുമുന്നില്‍ അതിനെ കൊല്ലാന്‍ പോലും വീടാതെ ഭിന്നതയുടെ വിഷവിത്തുകള്‍ വിതക്കുന്ന മതവര്‍ഗീയവാദികള്‍ക്കിടയില്‍ പകച്ചു നില്‍ക്കുന്ന ആയിശുമ്മയുടെ ദയനീയ ചോദ്യം വര്‍ത്തമാനകാലത്തെ പൊള്ളുന്ന നേരുകളിലേക്കാണ് വിരല്‍ചൂണ്ടുന്നത്. 
ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജില്ലാ കമ്മിറ്റി കലാട്രൂപ്പ് ഒരുക്കിയ കെണി തെരുവുനാടകം വനിതാ ദിനത്തില്‍ കാഞ്ഞങ്ങാട് അവതരിപ്പിച്ചപ്പോള്‍ നിറഞ്ഞ കൈയടി. കേരളത്തിന്റെ ഇന്നലകളെയും ഇന്നിന്റെ നേരും  തുറന്നുകാട്ടിയാണ് നാടകം മുന്നേറുന്നത്.
മഹിളാ അസോസിയേഷന്‍ നേതാക്കളായ എം ലക്ഷ്മി, അജിതാ കുറ്റിക്കോല്‍, നളനി ചെറുവത്തുര്‍, ശോഭനാ കണ്ണംകുളം, ചിത്ര കൊവ്വല്‍, കെ ടി രാഗിണി, സുധാലക്ഷ്മി, സുമിത്രാ ചട്ടഞ്ചാല്‍, വാസന്തി പെര്‍ളടുക്കം എന്നിവരാണ് അഭിനേതാക്കള്‍. ഉദയന്‍ കുണ്ടംകുഴിയാണ് 35 മിനിറ്റ് നീളുന്ന നാടകത്തിന്റെ രംഗാവിഷ്കാരം. 
പ്രധാന വാർത്തകൾ
Top