12 December Wednesday

മഹിളാ അസോസിയേഷന്‍ കലാമേള സംഘടിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Mar 9, 2018

കാഞ്ഞങ്ങാട് > സാര്‍വദേശീയ മഹിളാ ദിനാചരണത്തിന്റെ ഭാഗമായി ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജില്ലാകമ്മിറ്റി കാഞ്ഞങ്ങാട് ജില്ലാതല കലാമേള സംഘടിപ്പിച്ചു. ഏരിയകളില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട കലാകാരികള്‍ വിപ്ളവഗാനം, നാടന്‍പാട്ട്, ഒപ്പന, തെരുവുനാടകം മത്സരങ്ങളില്‍  മാറ്റുരച്ചു. ഫോക്ലോര്‍ അക്കാദമി അവാര്‍ഡ് ജേതാവും മംഗലംകളി കലാകാരിയുമായ ഉമ്പിച്ചിയമ്മ ഉദ്ഘാടനം ചെയ്തു. ജില്ലാപ്രസിഡന്റ് എം സുമതി അധ്യക്ഷയായി. എം ലക്ഷ്മി, കെ ശാന്ത, ദേവി രവീന്ദ്രന്‍, പി ശാന്തകുമാരി, പി പി ശ്യാമളാദേവി എന്നിവര്‍ സംസാരിച്ചു. ജില്ലാസെക്രട്ടറി ഇ പത്മാവതി സ്വാഗതം പറഞ്ഞു. 

വൈകിട്ട് നടന്ന പൊതുയോഗം സംസ്ഥാന സെക്രട്ടറി പി സതീദേവി ഉദ്ഘാടനം ചെയ്തു. കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധനയങ്ങള്‍ അവസാനിപ്പിക്കുക, വനിതാസംവരണ ബില്‍ പാസാക്കുക,‘ഭരണ ഘടനയും മതനിരപേക്ഷതയും സംരക്ഷിക്കുക, സ്ത്രീകളുടെ തൊഴിലവകാശം സംരക്ഷിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളുന്നയിച്ചായിരുന്നു പൊതുയോഗം. എം സുമതി അധ്യക്ഷയായി. വി വി പ്രസന്നകുമാരി, പി ബേബി, പി സി സുബൈദ, പി ശ്യാമള, എം ലക്ഷ്മി, പി പത്മിനി എന്നിവര്‍ സംസാരിച്ചു. ഇ പത്മാവതി സ്വാഗതം പറഞ്ഞു. 
പ്രധാന വാർത്തകൾ
Top