Top
18
Monday, December 2017
About UsE-Paper

മഞ്ചേശ്വരം ഏരിയാ സമ്മേളനത്തിന് പെര്‍മുദെയില്‍ ഇന്ന് ചെങ്കൊടി ഉയരും

Friday Dec 8, 2017
വെബ് ഡെസ്‌ക്‌

 പെര്‍മുദെ > സിപിഐ എം മഞ്ചേശ്വരം ഏരിയാസമ്മേളനം 9, 10 തിയതികളില്‍. ശനിയാഴ്ച രാവിലെ പത്തിന് ചേവാര്‍ ഭണ്ഡാരിഷെട്ടി നഗറില്‍ പ്രതിനിധി സമ്മേളനം സംസ്ഥാനകമ്മിറ്റി അംഗം കെ കുഞ്ഞിരാമന്‍ ഉദ്ഘാടനം ചെയ്യും. ജില്ലാസെക്രട്ടറി കെ പി സതീഷ്ചന്ദ്രന്‍, ജില്ലാസെക്രട്ടറിയറ്റ് അംഗങ്ങളായ സി എച്ച് കുഞ്ഞമ്പു, എം രാജഗോപാലന്‍ എംഎല്‍എ, പി ജനാര്‍ദനന്‍, ഡോ. വി പി പി മുസ്തഫ എന്നിവര്‍ പങ്കെടുക്കും. 17 ഏരിയാകമ്മിറ്റി അംഗങ്ങളുള്‍പ്പെടെ പത്ത് ലോക്കലില്‍നിന്നായി 117 പ്രതിനിധികള്‍ പങ്കെടുക്കും. പത്തിന് വൈകിട്ട് നാലിന് പെര്‍മുദെ ലോക്കയ്യ പൂജാരി നഗറില്‍ സമാപന പൊതുസമ്മേളനം കേന്ദ്രകമ്മിറ്റി അംഗം എ വിജയരാഘവന്‍ ഉദ്ഘാടനം ചെയ്യും. ചേവാറില്‍നിന്ന് പെര്‍മുദെയിലേക്ക് റെഡ്വളണ്ടിയര്‍ മാര്‍ച്ചും ബഹുജന പ്രകടനവും നടക്കും.

പ്രതിനിധി സമ്മേളന നഗരിയില്‍ ഉയര്‍ത്താനുള്ള പതാക ജാഥ വെള്ളിയാഴ്ച പകല്‍ മൂന്നിന് പൈവളിഗെ പി എസ് മുഹമ്മദ് നഗറില്‍ എ അബൂബക്കര്‍ ഉദ്ഘാടനം ചെയ്യും.  കെ നാരായണ ഷെട്ടിയാണ് ലീഡര്‍. കൊടിമരം സുബ്ബയ്യകട്ട ബി എ മുഹമ്മദ് നഗറില്‍ ബി ചന്ദ്രഹാസ ഷെട്ടി ഉദ്ഘാടനം ചെയ്യും. ഫാറൂഖ് ഷിറിയയാണ് ലീഡര്‍. പൊതുസമ്മേളന നഗരിയില്‍ ഉയര്‍ത്താനുള്ള പതാക ജാഥ കുളൂര്‍ ഗോപാലഷെട്ടി നഗറില്‍ ജില്ലാകമ്മിറ്റി അംഗം കെ ആര്‍ ജയാനന്ദ ഉദ്ഘാടനം ചെയ്യും. സി അരവിന്ദയാണ് ലീഡര്‍. കൊടിമരം പെര്‍മുദെ കുണ്ടാളം മുഹമ്മദ് നഗറില്‍ ഏരിയാസെക്രട്ടറി അബ്ദുറസാഖ് ചിപ്പാര്‍ ഉദ്ഘാടനം ചെയ്യും. ബേബി ഷെട്ടിയാണ് ലീഡര്‍.