17 July Tuesday

വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച അധ്യാപകനെതിരെ കൂടുതല്‍ കേസ്

വെബ് ഡെസ്‌ക്‌Updated: Friday Dec 8, 2017

 ബന്തടുക്ക > നാലാംതരത്തില്‍ പഠിക്കുന്ന ഒമ്പത് വിദ്യാര്‍ഥിനികളെ ലൈംഗികമായി ചൂഷണം ചെയ്ത് ഒളിവില്‍പോയ അധ്യാപകനെതിരെ കൂടുതല്‍ കേസ്. ലൈംഗികചൂഷണത്തിനിരയായ ഒമ്പത് വിദ്യാര്‍ഥിനികളില്‍ എട്ടുപേരുടെ മൊഴിയനുസരിച്ച് ബുധനാഴ്ച ഇയാള്‍ക്കെതിരെ കേസെടുത്തിരുന്നു. 

വ്യാഴാഴ്ച സ്കൂളിലെത്തി ഒമ്പതാമത്തെ വിദ്യാര്‍ഥിനിയുടെയും മൊഴിയെടുത്തു. തുടര്‍ന്നാണ് അധ്യാപകന്‍ ഡൊമിനിക്കി (41)നെതിരെ ബേഡകം പൊലീസ് കേസെടുത്തത്. കരിവേടകം എല്‍പി  സ്കൂളില്‍ പഠിക്കുന്ന  എട്ടും ഒമ്പതും വയസുള്ള പെണ്‍കുട്ടികളാണ് ലൈംഗികചൂഷണത്തിനിരയായത്. 
ചൈല്‍ഡ്ലൈന്‍ അധികൃതര്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് ബേഡകം പൊലീസ് പോക്സോ നിയമപ്രകാരം കേസെടുത്തത്. സ്കൂളില്‍നിന്ന് അവധിയെടുത്ത ഡൊമിനിക് ഒളിവിലാണ്. ആദൂര്‍ സിഐ എം എ മാത്യുവിന്റെ നേതൃത്വത്തിലാണ് അന്വേഷണം.
പ്രധാന വാർത്തകൾ
Top