Top
19
Tuesday, December 2017
About UsE-Paper

വീരമല ടൂറിസം പദ്ധതി: ഉന്നതസംഘം പ്രദേശം സന്ദര്‍ശിച്ചു

Friday Dec 8, 2017
വെബ് ഡെസ്‌ക്‌
വീരമല ടൂറിസം പ്രദേശം ഉന്നത സംഘം സന്ദര്‍ശിക്കുന്നു

 ചെറുവത്തൂര്‍ > ജില്ലയുടെ ടൂറിസം കുതിപ്പിനുതകുന്ന വീരമല ടൂറിസം പദ്ധതിക്ക് സര്‍ക്കാരിന്റെ പച്ചക്കൊടി. പദ്ധതി പ്രദേശം ഉന്നതസംഘം വ്യാഴാഴ്ച സന്ദര്‍ശിച്ചു. എം രാജഗോപാലന്‍ എംഎല്‍എയുടെ ഇടപെടലിനെ തുടര്‍ന്നാണ് വീരമല ടൂറിസം പദ്ധതി യാഥാര്‍ഥ്യമാകാന്‍ പോകുന്നത്. അപൂര്‍വ സസ്യലതാദികളും നിരവധി മൃഗങ്ങളുമുള്ള ഇവിടം ടൂറിസം പദ്ധതിയുടെ ഭാഗമാക്കാന്‍ കോടിയേരി ബാലകൃഷ്ണന്‍ ടൂറിസം മന്ത്രിയായ കാലത്താണ് തുടക്കമിട്ടത്. കുട്ടികളുടെ പാര്‍ക്ക്, വിശ്രമകേന്ദ്രം, റോപ് വേ, ജൈവോദ്യാനം എന്നിവ നിര്‍മിക്കാനെല്ലാം അന്ന് പദ്ധതിയിട്ടിരുന്നു. ഒപ്പം രാമഞ്ചിറ പക്ഷിസങ്കേതത്തെ സംരക്ഷിക്കാനും തീരുമാനമെടുത്തിരുന്നു. 

ബേക്കലിന് പ്രാധാന്യം കൊടുത്തതോടെ വീരമല പദ്ധതിയെ തുടര്‍ന്നുവന്ന യുഡിഎഫ് സര്‍ക്കാര്‍ കൈയൊഴിഞ്ഞു. നിലവില്‍ 36 ഏക്കര്‍ വനംവകുപ്പിന്റെ അധീനതയിലും പത്തേക്കര്‍ ഭൂമി റവന്യു വകുപ്പിന്റെ അധീനതയിലുമാണുള്ളത്. 20ന് മുമ്പായി പൂര്‍ത്തീകരിക്കേണ്ട സര്‍വേയുടെ മുന്നോടിയായാണ് ഉന്നതസംഘം ടൂറിസം പ്രദേശം സന്ദര്‍ശിച്ചത്. 
എം രാജഗോപാലന്‍ എംഎല്‍എ, കലക്ടര്‍ കെ ജീവന്‍ ബാബു, പഞ്ചായത്ത് പ്രസിഡന്റ് മാധവന്‍ മണിയറ, ടൂറിസം സെക്രട്ടറി ബിജു, ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ രാധാകൃഷ്ണന്‍, ആര്‍ക്കിടെക്ട് മധു എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.