Top
17
Sunday, December 2017
About UsE-Paper

കോട്ടപ്പുറത്ത് ഹൌസ്ബോട്ട് ടെര്‍മിനല്‍ നിര്‍മാണം ഉടന്‍

Friday Dec 8, 2017
വെബ് ഡെസ്‌ക്‌
കോട്ടപ്പുറം ഹൌസ് ബോട്ട് ടെര്‍മിനലിലേക്കുള്ള അനുബന്ധ റോഡിന്റെ സ്ഥലനിര്‍ണയം നടത്തുന്നതിന് എം രാജഗോപാലന്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ സ്ഥലം സന്ദര്‍ശിക്കുന്നു.

 നീലേശ്വരം > നഗരസഭയിലെ കോട്ടപ്പുറത്ത് ഹൌസ്ബോട്ട് ടെര്‍മിനല്‍ വരുന്നു. എട്ടുകോടി രൂപ മതിപ്പ് എസ്റ്റിമേറ്റ് കണക്കാക്കിയാണ് ടെര്‍മിനല്‍ നിര്‍മാണം. ഹൌസ് ബോട്ട്  ടെര്‍മിനലിലേക്കുള്ള അനുബന്ധ റോഡിന്റെ സ്ഥലനിര്‍ണയം നടത്തുന്നതിന് എം രാജഗോപാലന്‍ എംഎല്‍എ സ്ഥലം സന്ദര്‍ശിച്ചു. 

നഗരസഭ ചെയര്‍മാന്‍ പ്രൊഫ. കെ പി ജയരാജന്‍, വൈസ് ചെയര്‍പേഴ്സണ്‍ വി ഗൌരി, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി പി മുഹമ്മദ് റാഫി, വില്ലേജ് ഓഫീസര്‍ തുളസിരാജ്, സുനില്‍കുമാര്‍, കോട്ടപ്പുറം ഇടത്തറ ജമാഅത്ത് കമ്മിറ്റി ഭാരവാഹികള്‍ എന്നിവരും എംഎല്‍ക്കൊപ്പമുണ്ടായി.