Top
18
Saturday, November 2017
About UsE-Paper

വാഹനാപകടത്തില്‍ പരിക്കേറ്റ് കിടപ്പിലായ യുവാവിന് 30.65 ലക്ഷം നഷ്ടപരിഹാരം

Wednesday Nov 8, 2017
വെബ് ഡെസ്‌ക്‌

 കാഞ്ഞങ്ങാട് > വാഹനാപകടത്തില്‍ പരിക്കേറ്റ് കിടപ്പിലായ യുവാവിന് 30.65 ലക്ഷം നഷ്ടപരിഹാരം നല്‍കാന്‍ കാസര്‍കോട് മോട്ടോര്‍ ആക്സിഡന്റ് ക്ളെയിംസ് ജഡ്ജ് എസ് മനോഹര്‍കിണി  വിധിച്ചു. കല്യാണ്‍റോഡ് അത്തിക്കോത്തെ കൂലിപ്പണിക്കാരനായ ചന്ദ്രന്റെയും കുഞ്ഞിപ്പെണ്ണിന്റെയും മകന്‍ രാകേഷിനാണ്  30.65 ലക്ഷം നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധിച്ചത.് 

പ്രവാസിയായിരുന്ന രാകേഷ് നാട്ടിലെത്തിയപ്പോള്‍ 2014 ആഗസ്ത് 11നാണ് അപകടത്തില്‍പ്പെട്ടത്. സുഹൃത്ത് ജിതേഷിന്റെ ബൈക്കില്‍ വീട്ടിലേക്ക് വരുമ്പോള്‍ തോയമ്മല്‍ ജില്ലാആശുപത്രിക്കു സമീപം ദേശീയപാതയില്‍ ടെമ്പോ ഇവരുടെ ബൈക്കില്‍ ഇടിക്കുകയായിരുന്നു. റോഡിലേക്കു തെറിച്ചു വീണ രാകേഷിന്റെ കൈ കാലുകളുടെ എല്ലുകള്‍ തകര്‍ന്ന് തലയ്ക്ക് പരിക്കേറ്റു.  മാസങ്ങളോളം മംഗളൂരുവില്‍ ചികിത്സ നടത്തി. പരസഹായമില്ലാതെ എഴുന്നേല്‍ക്കാന്‍ കഴിയില്ല. അഡ്വ. പി കെ ചന്ദ്രശേഖരനാണ് കോടതിയില്‍ ഹാജരായത്.