24 September Monday

മോട്ടോർ വാഹന പണിമുടക്ക്‌ ജില്ലയിലും പൂർണം

വെബ് ഡെസ്‌ക്‌Updated: Wednesday Aug 8, 2018

കേന്ദ്ര സർക്കാറിന്റെ മോട്ടോർ നയത്തിനെതിരെ നടന്ന വാഹന പണിമുടക്കിൽ പങ്കെടുത്ത മോട്ടോർ തൊഴിലാളികൾ കാഞ്ഞങ്ങാട്‌ നഗരത്തിൽ നടത്തിയ പ്രകടനം

കാസർകോട്‌
റോഡ്‌ ഗതാഗത മേഖലയെ കുത്തകവൽക്കരിക്കുന്ന മോട്ടോർ വാഹന നിയമഭേദഗതി പിൻവലിക്കണമെന്നാവശ്യപ്പെട്ട്‌ തൊഴിലാളികളും ചെറുകിട വാഹന ഉടമകളും സംയുക്തമായി നടത്തിയ പണിമുടക്ക്‌ ജില്ലയിൽ പൂർണം. ചിലയിടങ്ങളിൽ അവശ്യം ചില സ്വകാര്യ വാഹനങ്ങൾ നിരത്തിലിറങ്ങി. പണിമുടക്കിയ തൊഴിലാളികളും വാഹന ഉടമകളും വിവിധ കേന്ദ്രങ്ങളിൽ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു.
കാസർകോട്‌ പുതിയ ബസ്‌്‌സ്‌റ്റാൻഡ്‌ പരിസരത്ത്‌ നിന്നാരംഭിച്ച പ്രകടനം നഗരംചുറ്റി ഹെഡ്‌പോസ്‌റ്റോഫീസ്‌ പരിസരത്ത്‌ സമാപിച്ചു. സിഐടിയു  ജില്ലാസെക്രട്ടറി കെ ഭാസ്‌കരൻ ഉദ്‌ഘാടനംചെയ്‌തു. ബസ്സുടമസ്ഥ സംഘം ജില്ലാപ്രസിഡന്റ്‌ കെ ഗിരീഷ്‌ അധ്യക്ഷനായി. ഷെരീഫ്‌ കൊടവഞ്ചി, മോഹൻകുമാർ പാടി, കെ മണികണ്‌ഠൻ, ആർ വിജയകുമാർ, പി പുരുഷോത്തമൻ, ഫസൽ റഹ്മാൻ എന്നിവർ സംസാരിച്ചു. മോട്ടോർ തൊഴിലാളി യൂണിയൻ (സിഐടിയു) ജില്ലാസെക്രട്ടറി ഗിരികൃഷ്‌ണൻ സ്വാഗതം പറഞ്ഞു.
ഹൊസ്ദുര്‍ഗ് വെള്ളരിക്കുണ്ട് താലൂക്കുകളില്‍ മോട്ടോര്‍ പണിമുടക്ക് ഹര്‍ത്താലിനു സമാനമായി. കടകമ്പോളങ്ങള്‍ പൂര്‍ണമായും അടഞ്ഞുകിടന്നു. സ്വകാര്യവാഹനങ്ങളും പണിമുടക്കുമായി സഹകരിച്ചു. വാഹനങ്ങളില്ലാത്തതിനാല്‍ ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ ഓഫീസിലെത്താനായില്ല. വിദ്യാലയങ്ങള്‍ പ്രവര്‍ത്തിച്ചില്ല. പണിമുടക്കിയ തൊഴിലാളികള്‍ വിവിധ കേന്ദ്രങ്ങളില്‍ പ്രകടനവും പൊതുയോഗവും നടത്തി. കാഞ്ഞങ്ങാട് നഗരത്തില്‍ പണിമുടക്കിയ തൊഴിലാളികള്‍ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. ഓട്ടോതൊഴിലാളി ഫെഡറേഷന്‍(സിഐടിയു) സംസ്ഥാന സെക്രട്ടറി കാറ്റാടി കുമാരന്‍ ഉദ്ഘാടനം ചെയ്തു. എ ബാലകൃഷ്ണന്‍ (ഐഎന്‍ടിയുസി) അധ്യക്ഷനായി. എം പൊക്ലന്‍, കെ വി രാഘവന്‍, സി എച്ച് കുഞ്ഞമ്പു, എ സന്തോഷ്, കരീം കുശാല്‍നഗര്‍, കെ കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. പി രാഘവന്‍ സ്വാഗതം പറഞ്ഞു. 
നീലേശ്വരത്ത് പ്രകടനവും പൊതുയോഗവും നടത്തി. വെങ്ങാട്ട് ശശി അധ്യക്ഷനായി.കെ ഉണ്ണിനായർ, പി വിജയകുമാർ എന്നിവർ സംസാരിച്ചു.ടി വി നാരായണൻ സ്വാഗതം പറഞ്ഞു.  തൃക്കരിപ്പൂരിൽ  പി എ റഹ്മാൻ,  ടി രാജൻ, എൻ ഷംസീർ,  സജിത്ത്,  നൗഷാദ്, സനീഷ്, കെ ഹംസ  എന്നിവർ സംസാരിച്ചു.
പണിമുടക്കിന്റെ ഭാഗമായി മോട്ടോർ തൊഴിലാളി യൂണിയൻ (സി ഐടിയു) നേതൃത്തിൽ കുറ്റിക്കോലിൽ പ്രകടനം നടത്തി.  സി പ്രമോദ്,  എൻ ടി ലക്ഷ്മി, ടി ബാലൻ ,ബി അമ്പു സുരേഷ് എന്നിവർ സംസാരിച്ചു. കുണ്ടംകുഴിയിലും പടുപ്പിലും പ്രകടനം നടത്തി.  ബോവിക്കാനം ടൗണിലും പ്രകടനം നടത്തി.
 
 
പ്രധാന വാർത്തകൾ
Top