24 September Monday

പണിമുടക്കിയ തൊഴിലാളികൾ റോഡിലെ കുഴിയടച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Aug 8, 2018
രാജപുരം 
പണിമുടക്ക് ദിവസമായിട്ടും ഓട്ടോതൊഴിലാളികൾ വെറുതെയിരുന്നില്ല.  റോഡിലെ കുഴിയടച്ചും കാടു വെട്ടിയും മാതൃകയാവുകയായിരുന്നു അട്ടേങ്ങാനത്ത് ഒരു കൂട്ടം  ഓട്ടോറിക്ഷത്തൊഴിലാളികൾ. 
റോഡുകൾ പൊട്ടിപ്പൊളിഞ്ഞ്  ഓട്ടോറിക്ഷ ഉൾപ്പെടെയുള്ള വാഹനങ്ങൾക്ക് പോകാൻ ബുദ്ധിമുട്ടുന്ന സംസ്ഥാന പാതയിലും  പഞ്ചായത്ത് റോഡിലും  കുഴികൾ അടച്ച്  പണിമുടക്ക് ദിവസം ഓട്ടോറിക്ഷ  തൊഴിലാളി യൂണിയൻ (സിഐടിയു) നേതൃത്വത്തിൽ 25 തൊഴിലാളികളാണ്‌  ശ്രമദാനം നടത്തിയത്. സുബിൻ,  മോഹൻ, മനോജ്‌ പാറക്കൽ എന്നിവർ നേതൃത്വം നൽകി. 
 

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top