14 December Friday

ബിജെപിയുടെ ക്രിമിനൽ രാഷ്‌ട്രീയത്തെ ജനങ്ങൾ പരാജയപ്പെടുത്തും: എൽഡിഎഫ്‌

വെബ് ഡെസ്‌ക്‌Updated: Wednesday Aug 8, 2018

 കാസർകോട് 

ഉപ്പള സോങ്കാലിൽ സിപിഐ എം‐ഡിവൈഎഫ്ഐ പ്രവർത്തകനായിരുന്ന അബൂബക്കർ സിദ്ദിഖിനെ ബിജെപി‐ആർഎസ്എസ്‌  ക്രിമിനലുകൾ കൊലപ്പെടുത്തിയ സംഭവത്തെ എൽഡിഎഫ് ജില്ലാ കമ്മിറ്റി ശക്തമായി അപലപിച്ചു. കാസർകോട്, മഞ്ചേശ്വരം മണ്ഡലം ഉൾപ്പെടുന്ന തുളുനാട്ടിൽ കൊലപാതക രാഷ്ട്രീയത്തിലൂടെ ജനങ്ങളെ ഭയപ്പെടുത്തി നേട്ടം കൊയ്യാനുള്ള  ബിജെപിയുടെ പരീക്ഷണത്തെ ജനങ്ങൾ പരാജയപ്പെടുത്തും. സമാധാന ജീവിതം ആഗ്രഹിക്കുന്ന തുളുനാട്ടിലെ ജനമനസിന് മുമ്പിൽ ബിജെപിയുടെ ക്രിമിനൽ രാഷ്ട്രീയം അടിയറവ് പറയുന്ന കാലം വിദൂരമല്ല.
ജില്ലയിൽ പത്ത് വർഷത്തിനിടയിൽ ബിജെ.പി‐ആർ.എസ് സി.പി.ഐ.എമ്മിനെതിരെ നടത്തിയ അഞ്ചാമത്തെ കൊലപാതകമാണ് സോങ്കാലിൽ നടന്നത്. നിഷ്ഠൂരമായ കൊലക്ക് ശേഷം സംഭവത്തിന് രാഷ്ട്രീയമില്ലെന്ന് പ്രചരിപ്പിക്കുന്ന ബിജെപിയുടെ സ്ഥിരം വാചകങ്ങൾ ഫാസിസ്റ്റ് തന്ത്രമാണെന്ന് എൽഡിഎഫ് ജില്ലാ കൺവീനർ കെ പി സതീഷ്ചന്ദ്രൻ പ്രസ്താവനയിൽ പറഞ്ഞു.
 
പ്രധാന വാർത്തകൾ
Top