20 November Tuesday

സംസ്ഥാന യൂത്ത്‌ ബാസ്‌കറ്റ്‌ ബോൾ ചാമ്പ്യൻഷിപ്പ്‌ 18 മുതൽ

വെബ് ഡെസ്‌ക്‌Updated: Wednesday Aug 8, 2018
രാജപുരം
35 ‐ാമത് സംസ്ഥാന യൂത്ത് ബാസ്‌കറ്റ് ബോള്‍ ചാമ്പ്യന്‍ഷിപ്പിന് രാജപുരം സെന്റ്‌പയസ്‌ ടെൻത്‌ കോളേജ് ആതിഥ്യമരുളും. 18 മുതല്‍ 21 വരെ സെന്റ് പയസ് ടെന്‍ത് കോളേജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ്‌ മത്സരം.നാനൂറില്‍പരം പുരുഷ വനിതാ കായികതാരങ്ങള്‍ പങ്കെടുക്കും.  
സംഘാടക സമിതി രൂപീകരണ യോഗം കള്ളാര്‍ പഞ്ചായത്ത് പ്രസിഡന്റ്‌  ത്രേസ്യാമ്മ ജോസഫ് ഉദ്ഘാടനംചെയ്തു. പ്രിന്‍സിപ്പല്‍ ഡോ. കെ കെ അനില്‍കുമാര്‍ അധ്യക്ഷനായി.  .ഫാ. ഷാജി വടക്കേത്തൊട്ടി, സൈമണ്‍ മണ്ണൂര്‍, ഷാജി ചാരാത്ത്, ജയരാജ് പി  സുനില്‍, കെ അനില്‍ എന്നിവര്‍  സംസാരിച്ചു. പി രഘുനാഥ് സ്വാഗതവും ഡോ. സതീഷ് കുമാര്‍ നന്ദിയും പറഞ്ഞു. 
ഭാരവാഹികള്‍:  ഫാ.  ഷാജി വടക്കേത്തൊട്ടി (ചെയര്‍മാന്‍), ഡോ.കെ കെ അനില്‍കുമാര്‍ (വര്‍ക്കിങ്‌  ചെയര്‍മാന്‍), കെ സുനില്‍ (ഓര്‍ഗനൈസിങ്‌ സെക്രട്ടറി),  പ്രൊഫ. പി രഘുനാഥ് (ജനറല്‍ കൺവീനർ).  
പ്രധാന വാർത്തകൾ
Top