21 November Wednesday

സഹകരണ മേഖലയുടെ വിജയം വിശ്വാസ്യത: പി കരുണാകരൻ എംപി

വെബ് ഡെസ്‌ക്‌Updated: Sunday Jul 8, 2018

 കാസർകോട്

രാജ്യത്തെ പൊതുമേഖലാ ബാങ്കുകളെ വൻകിട കോർപ്പറേറ്റുകൾ കൊള്ളയടിക്കുകയാണെന്ന് പി കരുണാകരൻ എംപി പറഞ്ഞു. അന്തർദേശീയ സഹകരണ ദിനാഘോഷത്തിന്റെ ഭാഗമായി കാസർകോട് മുൻസിപ്പൽ ടൗൺഹാളിൽ നടന്ന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൊതുമേഖലാ ബാങ്കുകളുടെ കിട്ടാകടം അഞ്ച് ലക്ഷം കോടിയായി വർധിച്ചിരിക്കുന്നു.  21 പൊതുമേഖലാ ബാങ്കുകിൽ 19 എണ്ണവും കഴിഞ്ഞ വർഷം നഷ്ടത്തിൽ പ്രവർത്തിക്കാനിടയായത് കിട്ടാകടം ഭീമമായ തോതിൽ വർദ്ധിച്ചതിനാലാണ്.
 പൊതുമേഖലയ്ക്കും സ്വകാര്യമേഖലയ്ക്കും ഇടയിൽ പ്രവർത്തിക്കുന്ന സഹകരണ മേഖല കേരളത്തിൽ ശക്തമായതിന് പിന്നിൽ  ജനകീയ അടിത്തറയും സുതാര്യതയും കൈമുതലായതിനാലാണെന്നും അദ്ദേഹം പറഞ്ഞു.പാവപ്പെട്ടവന്റെ അത്താണിയായാണ് സഹകരണ മേഖല പ്രവർത്തിക്കുന്നത്.  വിശ്വാസ്യതയാണ് സഹകരണ മേഖലയുടെ വിജയത്തിന്റെ അടിസ്ഥാനമെന്നും അദ്ദേഹം കൂട്ടിചേർത്തു.
 സഹകരണ യൂണിയൻ നടത്തിയ ജെഡിസി പരീഷയിൽ ഒന്നാം റാങ്ക് നേടിയ ബാബുരാജ് ബേത്തൂറിന് പി കരുണാകരൻ എംപി ഉപഹാരം നൽകി. സേവന സഹകരണ മേഖല എന്ന വിഷയത്തിൽ കണ്ണൂർ ഐസിഎം ഡയരക്ടർ എം വി ശശികുമാർ വിഷയം അവതരിപ്പിച്ചു. സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ വി മുഹമ്മദ് നൗഷാദ് മോഡറേറ്ററായി.  സഹകരണ സംഘം ജോയിന്റ് ഡയരക്ടർ കെ എ ഹമീദ്,അസി.രജിസ്ട്രാർമാരായ കെ ജയചന്ദ്രൻ,കെ മുരളീധരൻ, ജില്ലാ ബാങ്ക് മുൻ വൈസ് പ്രസിഡന്റ് ബാലകൃഷ്ണ വോർക്കുഡുലു ,കാസർകോട് കോ‐ഓപ്പറേറ്റീവ് ടൗൺ ബാങ്ക് ചെയർമാൻ അഡ്വ.എ സി.അശോക് കുമാർ,കോ‐ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് സംസ്ഥാന ട്രഷറർ പി കെ വിനയകുമാർ,എംപ്ലോയീസ് യൂണിയൻ ജില്ലാ പ്രസിഡന്റ് പി ജാനകി,എംപ്ലോയീസ് കൗൺസിൽ ജില്ലാ സെക്രട്ടറി ബി സുകുമാരൻ എന്നിവർ  സംസാരിച്ചു.
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top