Top
19
Tuesday, December 2017
About UsE-Paper

ഹിന്ദുത്വ അജന്‍ഡ സര്‍വനാശത്തിലേക്ക് നയിക്കുന്നു: എം വി ബാലകൃഷ്ണന്‍

Thursday Dec 7, 2017
വെബ് ഡെസ്‌ക്‌
കളനാട് > ബിജെപിയുടെ മറവില്‍ ഭരണം നിയന്ത്രിക്കുന്ന ആര്‍എസ്എസിന്റെ ഹിന്ദുത്വ അജന്‍ഡ രാജ്യത്തെ സര്‍വനാശത്തിലേക്ക് നയിക്കുകയാണെന്ന് സിപിഐ എം സംസ്ഥാനകമ്മിറ്റി അംഗം എം വി ബാലകൃഷ്ണന്‍ പറഞ്ഞു. ജനാധിപത്യത്തിന്റെ മൂന്ന് സ്തംഭങ്ങളിലും ആര്‍എസ്എസ് പിടിമുറുക്കി. രാജ്യത്തിന്റെ ബഹുസ്വരതയും മതേതരത്വവും കടുത്ത ഭീഷണി നേരിടുകയാണ്. കളനാട് എ കെ ജി നഗറിലെ എസ് വി സുകുമാരന്‍, കെ ഗോപാലന്‍ നഗറില്‍ സിപിഐ എം ഉദുമ ഏരിയാസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 
ബിജെപിയുടെ വര്‍ഗീയ അജണ്ടക്കെതിരായ ബദലിന് കോണ്‍ഗ്രസിനെ കൂട്ടുപിടിച്ചുകൂടേയെന്ന ചോദ്യം പല കോണില്‍നിന്നും ഉയരുന്നുണ്ട്. എന്നാല്‍ അത് സാധ്യമല്ലെന്നാണ് സിപിഐ എമ്മിന്റെ അഭിപ്രായം. വിവിധ ഘട്ടങ്ങളില്‍ മതേതരത്വത്തിന്റെ കടയ്ക്കല്‍ കത്തിവച്ച പാര്‍ടിയാണ് കോണ്‍ഗ്രസ്. ബാബ്റി മസ്ജിദ് തകര്‍ത്തത് കോണ്‍ഗ്രസിന്റെ മൌന സമ്മതത്തോടെയായിരുന്നു. അന്ന് പ്രധാനമന്ത്രി കോണ്‍ഗ്രസുകാരനായ നരസിംഹ റാവുവായിരുന്നു. ബാബ്റി മസ്ജിദ് പൊളിക്കുമെന്നുറപ്പായിട്ടും അത് തടയാന്‍ നരസിംഹ റാവു ഒരു നടപടിയും സ്വീകരിച്ചില്ല. മസ്ജിദിന്റെ മിനാരങ്ങള്‍ തകര്‍ത്തവര്‍ 25 വര്‍ഷം കഴിഞ്ഞിട്ടും ശിക്ഷിക്കപ്പെട്ടില്ല. വര്‍ഗീയതക്കെതിരെ ബദലുണ്ടാക്കുമ്പോള്‍ മൃദുഹിന്ദുത്വ നിലപാടുള്ള കോണ്‍ഗ്രസുമായി സഹകരിക്കാനാവില്ല. ഇന്ത്യന്‍ ജനാധിപത്യത്തിലെ ഏറ്റവും വലിയ ദുരന്തമായ അടിയന്തരാവസ്ഥ നടപ്പാക്കിയത് കോണ്‍ഗ്രസായിരുന്നു. അവരുമായി ജനാധിപത്യ സംരക്ഷണത്തിന് കൈകോര്‍ക്കാനാകുമോ?.മതേതരത്വവും ജനാധിപത്യവും സംരക്ഷിക്കാനുള്ള പോരാട്ടത്തില്‍ കോണ്‍ഗ്രസിനെ വിശ്വസിക്കാനാവില്ല. ബിജെപിയുടെ റിക്രൂട്ട്മെന്റ് ഏജന്‍സിയായി കോണ്‍ഗ്രസ് മാറിയിരിക്കയാണ്. 
മതനിരപേക്ഷത സംരക്ഷിക്കുന്നതില്‍ പ്രതിജ്ഞാബദ്ധമായി നിലകൊള്ളുന്നുവെന്നതാണ് പിണറായി സര്‍ക്കാരിന്റെ ഒന്നാമത്തെ നേട്ടം. രാജ്യത്തെ മതേതരത്വത്തിന്റെ കാവല്‍ഭടന്മാരാണ് കേരളമെന്നും എം വി ബാലകൃഷ്ണന്‍ വ്യക്തമാക്കി.