16 October Tuesday

ഉദിനൂര്‍ കലാകേന്ദ്രം ഉദ്ഘാടനം ചെയ്തു

വെബ് ഡെസ്‌ക്‌Updated: Tuesday Nov 7, 2017
തൃക്കരിപ്പൂര്‍ > ഉദിനൂര്‍ എഡ്യുക്കേഷണല്‍ സൊസൈറ്റി നൃത്ത സംഗീത പഠനത്തിനായി ഉദിനൂര്‍ സെന്‍ട്രല്‍ എയുപി സ്കൂളില്‍ ആരംഭിച്ച കലാകേന്ദ്രം ഉദ്ഘാടനം ചെയ്തു. പ്രശസ്ത നര്‍ത്തകരായ വി പി ധനഞ്ജയനും ശാന്ത ധനഞ്ജയനും ചേര്‍ന്നാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. 
കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും സംഗീത, നൃത്ത, ചിത്രകല, അഭിനയ, സാഹിത്യ പരിശീലനം നല്‍കുന്നതാണ് സ്ഥാപനം. സി എം വിനയചന്ദ്രന്‍ അധ്യക്ഷനായി. സ്കൂള്‍ മാനേജര്‍ എം വി കുഞ്ഞിക്കോരന്‍, ധനഞ്ജയ ദമ്പതിമാരെ പൊന്നാടയണിയിച്ചു. കെ എന്‍ വാസുദേവന്‍ നായര്‍ ഉപഹാരം നല്‍കി. പയ്യന്നൂര്‍ ഭരതാഞ്ജലി ഡയറക്ടര്‍ എന്‍ വി കൃഷ്ണന്‍, വി വി ബാബുരാജ്, പ്രധാനാധ്യാപിക വി ചന്ദ്രിക, നാറോത്ത് ബാലകൃഷ്ണന്‍, ദാമു കാര്യത്ത്, ഇയ്യക്കാട്ട് രാഘവന്‍ എന്നിവര്‍ സംസാരിച്ചു. പയ്യന്നൂര്‍ ഭരതാഞ്ജലി അവതരിപ്പിച്ച നൃത്ത പൂര്‍ണിമയും അരങ്ങേറി.
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top