15 November Thursday

ഉദുമയിൽ നാടുണർത്തി

വെബ് ഡെസ്‌ക്‌Updated: Tuesday Aug 7, 2018
ഉദുമ
ഇന്ത്യ അപകടത്തിൽ പൊരുതാം നമുക്കൊന്നായി  എന്ന മുദ്രാവാക്യം ഉയർത്തി  ഡിവൈഎഫ്‌ഐ സംഘടിപ്പിക്കുന്ന സ്വാതന്ത്യ സംഗമത്തിന്റെ പ്രചരണാർഥം  ബാര മേഖലാ കാൽനട ജാഥ സംഘടിപ്പിച്ചു.   മുല്ലച്ചേരി മൊട്ടമ്മലിൽ പി അനിൽ കുമാർ ഉദ്‌ഘാടനം ചെയ്തു. സുധാകരൻ അധ്യക്ഷനായി. അശ്വിൻ സ്വാഗതം പറഞ്ഞു. മാങ്ങാട്‌ സമാപന യോഗം സിഐടിയു ജില്ലാ സെക്രട്ടറി പി മണിമോഹൻ ഉദ്‌ഘാടനം ചെയ്‌തു. എം കെ വിജയൻ അധ്യക്ഷനായി. എം ബി മണി സ്വാഗതം പറഞ്ഞു. വിവിധ കേന്ദ്രങ്ങളിൽ ലീഡർ ബി പി വൈശാഖ്‌, മാനേജർ സുധീഷ്, ബ്ലോക്ക്‌ സെക്രട്ടറി എ വി ശിവപ്രസാദ്‌്‌, പി മണിമോഹൻ, സുധീഷ്‌ പെരുന്പള, മനോജ്‌ കീക്കാനം എന്നിവർ സംസാരിച്ചു. 
പാലക്കുന്ന്‌, കോട്ടിക്കുളം മേഖലാ കമ്മിറ്റികൾ സംഘടിപ്പിച്ച ജാഥ ആറാട്ടുകടവിൽ ബ്ലോക്ക്‌ പ്രസിഡന്റ്‌ സി മണികണ്‌ഠൻ ഉദ്‌ഘാടനം ചെയ്‌തു. ദിവാകരൻ അധ്യക്ഷനായി. വൈ ഹരിഹരൻ സ്വാഗതം പറഞ്ഞു. ബേക്കൽ കടപ്പുറത്ത്‌ സമാപനം യോഗം സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ കെ മണികണ്‌ഠൻ ഉദ്‌ഘാടനം ചെയ്‌തു. ഭരതൻ അധ്യക്ഷനായി. സുരേഷ്‌ ഉമേശ്‌ സ്വാഗതം പറഞ്ഞു. വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ ലീഡർ ടി വി പുരുഷോത്തമൻ, മാനേജർ നിസാമുദ്ദീൻ, എ വി ശിവപ്രസാദ്‌, പി രമേശൻ, കെ മഹേഷ്‌,  പ്രജിത്ത്‌, ബി വൈശാഖ്‌,  ഹമീബ്‌ മാണി എന്നിവർ സംസാരിച്ചു. 
 
പ്രധാന വാർത്തകൾ
Top