23 September Sunday

ഹരിതകേരളം ശിൽപശാല

വെബ് ഡെസ്‌ക്‌Updated: Saturday Jul 7, 2018
കാസർകോട്‌
ഹരിതകേരളം മിഷന്റെ ഭാഗമായ ജലഉപമിഷൻ നേതൃത്വത്തിൽ ശിൽപശാല സംഘടിപ്പിച്ചു. കോഴിക്കോട് മൈനര്‍ ഇറിഗേഷന്‍ സൂപ്രണ്ടിങ്‌ എൻജിനിയര്‍ കെ പി രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ഹരിതകേരളം മിഷന്‍ ജില്ലാ കോ‐ഓര്‍ഡിനേറ്റര്‍ എം പി സുബ്രഹ്മണ്യന്‍ അധ്യക്ഷനായി. 
ഗ്രാമ‐ ബ്ലോക്ക്‐ ജില്ലാതല മാസ്റ്റര്‍ പ്ലാന്‍ തയ്യറാക്കി ജില്ലയിലെ ജലക്ഷാമം പരിഹരിക്കുന്നതിനും കാര്‍ഷിക അഭിവൃദ്ധിക്കും മണ്ണ് സംരക്ഷണത്തിനും വേണ്ട വരുന്ന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കാനും തീരുമാനിച്ചു. ജില്ലാ പദ്ധതിരേഖയിലെ ജലജീവനം നീര്‍ത്തട പദ്ധതിയുടെ രൂപരേഖയ്ക്കനുസരിച്ച് പരിപാടികള്‍ ആസൂത്രണം ചെയ്യാനും തീരുമാനിച്ചു. മൈനര്‍ ഇറിഗേഷന്‍ എക്‌സിക്യൂട്ടീവ് എൻജിനിയര്‍ കെ എന്‍ സുഗുണന്‍ സ്വാഗതം പറഞ്ഞു.
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top