12 December Wednesday

വാർഷികാചരണം ജലജീവനത്തിലൂടെ അതിജീവനം

വെബ് ഡെസ്‌ക്‌Updated: Thursday Dec 6, 2018
കാഞ്ഞങ്ങാട്
ഹരിതകേരളം മിഷന്റെ രണ്ടാം വാർഷികം ചിത്താരിപ്പുഴയുടെ സംരക്ഷണ പ്രവർത്തനങ്ങളോടുകൂടി ആരംഭിക്കാൻ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ജലജീവനം അതിജീവനത്തിന് എന്ന പേരിൽ ജില്ലയിലെ മുഴുവൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും എട്ടു മുതൽ 15 വരെയുള്ള കാലയളവിൽ ഒന്നു വീതം ജലസംരക്ഷണ പ്രവർത്തനങ്ങൾ നടപ്പാക്കും.  
കാഞ്ഞങ്ങാട്- ബ്ലോക്ക്- പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് ചിത്താരിപ്പുഴ സംരക്ഷണ പ്രവർത്തനങ്ങൾക്ക്- തുടക്കം കുറിക്കുന്നത്-. പുല്ലൂർ‐പെരിയ, അജാനൂർ, പള്ളിക്കര എന്നീ പഞ്ചായത്തുകളും ഈ പദ്ധതിയോട്- സഹകരിക്കും. ജനപ്രതിനിധികൾ, തൊഴിലുറപ്പ്- തൊഴിലാളികൾ, വിദ്യാർഥികൾ എന്നിവരെയടക്കം ഉൾപ്പെടുത്തി വമ്പിച്ച ജനകീയ പങ്കാളിത്തത്തോടെ നടക്കുന്ന പ്രാരംഭ ശുചീകരണ പരിപാടികൾക്ക്- തുടക്കം കുറിക്കാനുള്ള സംഘാടക സമിതി രൂപീകരണ യോഗം അള്ളങ്കോട്- ചിത്താരിപ്പുഴയോരത്ത് ചേർന്നു. കാഞ്ഞങ്ങാട്- ബ്ലോക്ക്- പഞ്ചായത്ത്- വൈസ്- പ്രസിഡന്റ‌്  കരുണാകരൻ കുന്നത്ത‌് അധ്യക്ഷനായി.  അജാനൂർ പഞ്ചായത്ത്- പ്രസിഡന്റ‌്  പി ദാമോദരൻ ഉദ്-ഘാടനം നിർവഹിച്ചു. ഹരിതകേരളം മിഷൻ  ജില്ലാ കോ–-ഓർഡിനേറ്റർ എം പി സുബ്രഹ്മണ്യൻ സംസാരിച്ചു. 
പ്രാരംഭ ശുചീകരണ പ്രവർത്തനങ്ങളുടെ ഉദ്-ഘാടനം എട്ടിന‌്  രാവിലെ പി കരുണാകരൻ എംപി നിർവഹിക്കും. പ്രവർത്തന ങ്ങളുടെ തുടർച്ചയായി ജില്ലയിലെ പരിസ്ഥിതി പ്രവർത്തകരുടെയും ജനപ്രതിനിധികളുടയും നേതൃത്വത്തിൽ ചിത്താരി പുഴയുടെ വിവിധ പ്രദേശങ്ങളിൽ ജനകീയ കൂട്ടായ്-മകളുണ്ടാക്കി ശുചീകരണ‐ നവീകരണ പ്രവർത്തനങ്ങളും, പുഴയോരത്ത്- സസ്യങ്ങൾ വച്ച്- പിടിപ്പിക്കും.  പുഴയിലേക്കും കൈവഴികളിലേക്കും രാത്രികാലങ്ങളിൽ മാലിന്യം തള്ളുന്നവരെ പിടികൂടി നിയമനടപടി സ്വീകരിക്കുവാനും യോഗത്തിൽ തീരുമാനമായി.

 

പ്രധാന വാർത്തകൾ
Top