18 July Wednesday

മഴപ്പൊലിമയില്‍ നീലേശ്വരത്തിന് തിളക്കം

വെബ് ഡെസ്‌ക്‌Updated: Wednesday Dec 6, 2017
നീലേശ്വരം > മഴപ്പൊലിമയ്ക്ക് നീലേശ്വരം നഗരസഭയ്ക്ക് ജില്ലയില്‍ രണ്ടാം സ്ഥാനം. കാര്‍ഷിക സംസ്കൃതി വീണ്ടെടുക്കുന്നതിനൊപ്പം മണ്ണും ജലവും ജലവൈവിധ്യവും സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ 'ചേറാണ് ചോറ്' എന്ന സന്ദേശവുമായി നീലേശ്വരം നഗരസഭ കുടുംബശ്രീ സിഡിഎസ് നേതൃത്വത്തില്‍ നീലായി വയലില്‍ മഴപ്പൊലിമ സംഘടിപ്പിച്ചിരുന്നു. ഈ നെല്‍കൃഷിയില്‍ നൂറ് മേനി വിളവെടുത്തിരുന്നു. 
വിജയികളെ നീലേശ്വരം നഗരസഭ ഉപഹാരം നല്‍കി അനുമോദിച്ചു. വൈസ് ചെയര്‍പേഴ്സണ്‍ വി ഗൌരി അധ്യക്ഷയായി.  ചെയര്‍മാന്‍ പ്രൊഫ. കെ പി ജയരാജന്‍ ഉപഹാരം നല്‍കി. ക്വിറ്റ് ഇന്ത്യ സമരത്തിന്റെ 75 മത് വാര്‍ഷികാഘോഷത്തില്‍ മികച്ച രീതിയില്‍ ഘോഷയാത്രയും പൊതു പരിപാടികളും സംഘടിപ്പിച്ച വാര്‍ഡ് 8, 25, 31 എന്നീ  കുടുംബശ്രീ എഡിഎസിനെ യോഗത്തില്‍ നഗരസഭ ചെയര്‍മാന്‍ ഉപഹാരം നല്‍കി അനുമോദിച്ചു. സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്മാരായ പി രാധ, ടി കുഞ്ഞിക്കണ്ണന്‍, പി പി മുഹമ്മദ് റാഫി, കൌണ്‍സിലര്‍ കെ തങ്കമണി, സി എം ബൈജു എന്നിവര്‍ സംസാരിച്ചു. സിഡിഎസ് ചെയര്‍പേഴ്സണ്‍ ടി വിരേണുക സ്വാഗതം പറഞ്ഞു.
പ്രധാന വാർത്തകൾ
Top