Top
23
Tuesday, January 2018
About UsE-Paper

പോരാട്ടത്തിന്റെ കഥയറിയാന്‍ കര്‍ണാടക സംഘം 11ന് കയ്യൂരില്‍

Sunday Nov 5, 2017
വെബ് ഡെസ്‌ക്‌
കയ്യൂര്‍ > പോരാട്ടങ്ങളിലെ അഗ്നിബിന്ദുവായ കയ്യൂരിന്റെ കഥയറിയാന്‍ കര്‍ണാടക സംഘമെത്തുന്നു. ഡിവൈഎഫ്ഐ കര്‍ണാടക സംസ്ഥാനപ്രസിഡന്റ് മുനീര്‍ കാട്ടിപ്പള്ള, ചേതന തീര്‍ഥഹള്ളി എന്നിവരുടെ നേതൃത്വത്തിലാണ്  ധീരോദാത്തവും ആവേശോജ്വലവുമായ പോരാട്ടത്തിന്റെ മണ്ണിലെത്തുന്നത്. 11ന് രാവിലെ പത്തോടെ ഇവര്‍  കയ്യൂര്‍ ഗ്രാമത്തിലെത്തും. അമ്പതംഗ ഡിവൈഎഫ്ഐ സംഘം നാടകം, കവിത തുടങ്ങിയ കലാപരിപാടികള്‍ അവതരിപ്പിക്കും. 
പുസ്തകങ്ങളിലൂടെ വായിച്ചറിഞ്ഞ കയ്യൂരിനെ  നേരിട്ടറിയാനെത്തുന്ന സംഘത്തെ നയിക്കുന്ന ചേതന തീര്‍ഥ ഹള്ളി ബീഫ് വിലക്കിനെതിരെയും ഹൈന്ദവ അനാചാരങ്ങള്‍ക്കെതിരെയും പ്രതികരിച്ചതിന് സംഘപരിവാര്‍ ഭീഷണി നേരിടുന്ന പ്രമുഖ കന്നഡ തിരക്കഥാകൃത്തും എഴുത്തുകാരിയുമാണ്. സംഘാംഗങ്ങളുമായി എം രാജഗോപാലന്‍ എംഎല്‍എ, എഴുത്തുകാരന്‍ പയ്യന്നൂര്‍ കുഞ്ഞിരാമന്‍ എന്നിവരുടെ നേതൃത്വത്തില്‍ സംവദിക്കും.

Related News

കൂടുതൽ വാർത്തകൾ »