23 September Sunday

ചാനടുക്കത്ത്‌ ബസ്‌ കാത്തിരിപ്പ്‌ കേന്ദ്രം തുറന്നു

വെബ് ഡെസ്‌ക്‌Updated: Wednesday Sep 5, 2018
ചീമേനി
ഉപ്പള സോങ്കാലിൽ ആർഎസ്‌എസുകാർ കൊലപ്പെടുത്തിയ സിപിഐ എം പ്രവർത്തകൻ അബൂബക്കർ സിദ്ദിഖിന്റെ പേരിൽ ജില്ലയിൽ ആദ്യ സ്‌മാരകമുയർന്നു. ഡ്രൈവേഴ്‌സ്‌ യൂണിയൻ (സിഐടിയു) ചാനടുക്കം നേതൃത്വത്തിൽ ചാനടുക്കം ടൗണിലാണ്‌ രക്തസാക്ഷി അബൂബക്കർ സിദ്ദിഖ്‌  സ്‌മാരക ബസ്‌ കാത്തിരിപ്പ്‌ കേന്ദ്രം നിർമിച്ചത്‌. സിപിഐ എം ജില്ലാസെക്രട്ടറിയറ്റ്‌ അംഗം എം രാജഗോപാലൻ എംഎൽഎ ഉദ്‌ഘാടനം ചെയ്‌തു. 
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ ചാനടുക്കം റെഡ്‌സ്‌റ്റാർ ആർട്‌സ്‌ ആൻഡ്‌ സ്‌പോർട്‌സ്‌ ക്ലബ്‌ സമാഹരിച്ച 40,000 രൂപ ക്ലബ്‌ സെക്രട്ടറി സി പ്രസന്നൻ എം രാജഗോപാലൻ എംഎൽഎയ്‌ക്ക്‌ കൈമാറി. കെ സുരേഷ്‌ അധ്യക്ഷനായി. ലോക്കൽസെക്രട്ടറി കെ ബാലകൃഷ്‌ണൻ, പഞ്ചായത്ത്‌ സ്‌റ്റാൻഡിങ്‌ കമ്മിറ്റി ചെയർപേഴ്‌സൺ എം വി ഗീത, പഞ്ചായത്തംഗം സുഭാഷ്‌ അറുകര എന്നിവർ സംസാരിച്ചു. സി പ്രസന്നൻ സ്വാഗതം പറഞ്ഞു.
 
പ്രധാന വാർത്തകൾ
Top