25 September Tuesday

റെയിൽവേ മേൽപാലത്തിന്റെ മതിൽ ലോറിയിടിച്ച് തകർന്നു

വെബ് ഡെസ്‌ക്‌Updated: Sunday Aug 5, 2018

കളനാട് റെയിൽവേ ഓവർ ബ്രിഡ്ജ് ലോറിയിടിച്ച് തകർന്ന നിലയിൽ

 

സ്വന്തം ലേഖകൻ
ഉദുമ
കാഞ്ഞങ്ങാട്‌ ‐കാസര്‍കോട്‌ കെഎസ്‌ടിപി റോഡിലെ കളനാട്‌ റെയിൽവേ മേല്‍പ്പാലത്തിന്റെ കോണ്‍ക്രീറ്റ്‌ രക്ഷാമതില്‍ ലോറിയിടിച്ച്‌ തകര്‍ന്നു. വന്‍ ദുരന്തമാണ്‌ ഒഴിവായത്‌. ശനിയാഴ്ച പുലർച്ചെയാണ് സംഭവം. ഡ്രൈവർ മഹലൊഷ്ട്ര സ്വദേശി പാണ്ഡുരംഗയെ(26) കാസർകോട് റെയിൽവേ സംരക്ഷണ സേന അറസ്റ്റുചെയ്ത്‌  ജാമ്യത്തിൽ വിട്ടു.
കാസർകോട് ഭാഗത്തുനിന്ന്‌  അമിത വേഗത്തിലെത്തിയ ലോറി മതിലില്‍ ഇടിക്കുകയായിരുന്നു. മതിലിന്റെ ഒരുഭാഗം  വാഹനം കടന്നുപോകാവുന്ന വീതിയിൽ  തകർന്നു.  ഡ്രൈവര്‍ ലോറി നിയന്ത്രിച്ചതിനാലാണ്‌ വൻ അപകടം ഒഴിവായത്‌.  ലോറി താഴെ  പാളത്തിലേക്ക് വീണിരുന്നുവെങ്കില്‍ വന്‍ ദുരന്തത്തിനു ഇടയാക്കുമായിരുന്നു. അപകടം ഒഴിവായതിന്റെ  ആശ്വാസത്തിലാണ്‌ അധികൃതരും നാട്ടുകാരും.  
റെയിൽവേക്ക് നഷ്ടം വരുത്തിയ വകയിൽ വാഹന ഉടമയോട് 75,000 രൂപ  അടക്കാൻ  നോട്ടീസ് നൽകി. റെയിൽവേ പൊലീസ് കസ്റ്റഡിയിലെടുത്ത ലോറി  ബേക്കൽ സ്റ്റേഷനിലേക്ക് മാറ്റി.
പ്രധാന വാർത്തകൾ
Top