21 November Wednesday

അനധികൃത മീൻപിടിത്തം രണ്ട്‌ ബോട്ടുകൾ പിടികൂടി; സംഘർഷം

സ്വന്തം ലേഖകൻUpdated: Tuesday Sep 4, 2018

 ചെറുവത്തൂര്‍ 

അനധികൃത മീൻപിടിത്തത്തിനെതിരെ നടപടി സ്വീകരിച്ചതിനെതുടര്‍ന്ന്  മടക്കര ഹാര്‍ബറില്‍ സംഘര്‍ഷാവസ്ഥ. തിങ്കളാഴ്ച പുലർച്ചെ ആറോടെയാണ് ദൂരപരിധി ലംഘിച്ച് മത്സ്യബന്ധനം നടത്തുകയായിരുന്ന രണ്ട് ബോട്ടുകള്‍ ഫിഷറീസ് വകുപ്പ് പിടിച്ചെടുത്തത്. ഫിഷറീസ് അസി. ഡയറക്ടര്‍ സതീഷിന്റെ നേതൃത്വത്തിലുള്ള ഫിഷറീസ് സംഘമാണ്  പിടിച്ചെടുത്തത്. 
തോണിയില്‍ മത്സ്യബന്ധനം നടത്തുവര്‍ക്ക് ഭീഷണിയാകും വിധം ബോട്ടുകൾ കടലിലിറങ്ങുന്നതായി  പരാതി നേരത്തേയുണ്ടായിരുന്നു.  പരിധി ലംഘിച്ച് മീൻ പിടിക്കുന്നത് ചെറുതോണികളിലെ തൊഴിലാളികളുടെ തൊഴിലിനെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നും ദൂര പരിധി ലംഘിക്കാതെ മത്സ്യബന്ധനം നടത്തണമെന്നും നേരത്തേ നിര്‍ദേശമുണ്ടായിരുന്നു.  എന്നാല്‍ ഇവ  അവഗണിക്കുന്നത്‌  ശ്രദ്ധയില്‍പ്പെട്ടതോടെയാണ് രണ്ട് ബോട്ടുകള്‍ പിടിച്ചെടുത്ത് മടക്കര ഹാര്‍ബറില്‍ എത്തിച്ചത്.  പിടിച്ചെടുത്ത ബോട്ടുകള്‍ ഉടമകളും തൊഴിലാളികളും മോചിപ്പിച്ചതോടെ തര്‍ക്കം ഉടലെടുത്തു.  
സംഘര്‍ഷാവസ്ഥ അറിഞ്ഞ് കാഞ്ഞങ്ങാട് ഡിവൈഎസ്‌പി  പി കെ സുധാകരന്‍, ചന്തേര എസ്‌ഐ വിപിന്‍ചന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് ഹാര്‍ബറില്‍ എത്തി. പൊലീസ് ഉദ്യോഗസ്ഥര്‍, പഞ്ചായത്ത് പ്രസിഡന്റ് മാധവന്‍ മണിയറ എന്നിവര്‍ ഇടപെട്ട് പ്രശ്‌ന പരിഹാരത്തിനായി പഞ്ചായത്ത് ഹാളില്‍ ആര്‍ഡിഒയുടെ നേതൃത്വത്തില്‍ യേഗം ചേരാമെന്ന ഉറപ്പ് നല്‍കിയതിനെ തുടര്‍ന്ന് പ്രശ്‌നം പരിഹരിക്കുകയായിരുന്നു.
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top