17 November Saturday

പ്രളയമേഖലയിലെ കുട്ടികൾക്കായി ജില്ലയിൽനിന്ന്‌ 2 ലക്ഷം പുസ്‌തകങ്ങൾ അയച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Sep 4, 2018
കാഞ്ഞങ്ങാട്
പ്രളയമേഖലയിലെ കുട്ടികൾക്കായി ജില്ലയില്‍നിന്നും ശേഖരിച്ച രണ്ടുലക്ഷം പാഠപുസ്തകങ്ങള്‍ ആലപ്പുഴയിലേക്ക് അയച്ചു. കാഞ്ഞങ്ങാട്, കാസര്‍കോട് വിദ്യാഭ്യാസ ജില്ലകളില്‍നിന്ന് ഓരോ ലക്ഷം പാഠപുസ്തകങ്ങളാണ് ശേഖരിച്ചത്. സ്‌കൂളുകളില്‍ ഈ അധ്യയനവര്‍ഷം കുട്ടികള്‍ക്ക് കൊടുത്തശേഷം ബാക്കിയായ പുസ്തകങ്ങള്‍ ഡിഡിഇ ഡോ. ഗിരീഷ് ചോലയിലിന്റെ നിർദേശപ്രകാരം ഡിഇഒമാരുടെയും എഇഒമാരുടെയും പ്രധാനാധ്യാപകരുടെയും നേതൃത്വത്തില്‍ ശേഖരിക്കുകയായിരുന്നു. 
കാസര്‍കോട്ടെയും കാഞ്ഞങ്ങാട്ടെയും ടെക്സ്റ്റ് ബുക്ക് ഡിപ്പോയില്‍ സൂക്ഷിച്ച പുസ്തകങ്ങൾ വിദ്യാഭ്യാസ വകുപ്പ്‌ ജീവനക്കാരും എന്‍സിസി, എന്‍എസ്എസ് കുട്ടികളും ചേര്‍ന്ന് വേര്‍തിരിച്ചു കെട്ടി. പുസ്‌തകങ്ങൾ തിങ്കളാഴ്‌ച പകൽ രണ്ട് ലോറികളിലായി ആലപ്പുഴ ഡിഡിഇ ഓഫീസിലേക്ക്‌ കയറ്റിയയച്ചു. ഒന്നുമുതല്‍ പത്തുവരെ ക്ലാസുകളിലെ എല്ലാ വിഷയങ്ങളുടെയും പാഠപുസ്തകങ്ങള്‍ ശേഖരിച്ചിട്ടുണ്ട്.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top