23 September Sunday

പിടികൂടിയ സ്വർണം എൻഫോഴ്‌സ്‌മെന്റിന്‌ കൈമാറും

വെബ് ഡെസ്‌ക്‌Updated: Tuesday Sep 4, 2018
കാസർകോട്‌ 
മംഗളൂരു വിമാനത്താവളം വഴി കാസര്‍കോട്ടേക്ക് കടത്തുന്നതിനിടയിൽ പൊലീസ്‌ പിടികൂടിയ 38 ലക്ഷം രൂപ വരുന്ന സ്വർണം  എൻഫോഴ്‌സ്‌മെന്റിന്‌ കൈമാറും. ഇതിനായി സിജെഎം കോടതിയിൽ ഏൽപിച്ചു. പിടിയിലായ രണ്ടുപേരെ ജാമ്യത്തിൽ വിട്ടു. 
ഞായറാഴ്‌ച വൈകിട്ട് അഞ്ചരയോെടയാണ്‌ പുതിയ ബസ് സ്‌റ്റാൻഡ്‌ പരിസരത്ത് കാസര്‍കോട് എസ്ഐ പി അജിത്കുമാറും സംഘവും  1.27 കിലോഗ്രാം സ്വര്‍ണവുമായി രണ്ടുപേരെ പിടികൂടിയത്‌. വിദ്യാനഗര്‍ ചാല ഹൗസിലെ സമീര്‍ (26), നെല്ലിക്കുന്ന് ഷംസ മന്‍സിലിലെ അബ്ദുല്‍സഹാദ്(31)  എന്നിവരാണ്‌ പിടിയിലായത്‌.  സ്വര്‍ണാഭരണങ്ങള്‍ തിങ്കളാഴ്‌ച രാവിലെയാണ്‌ കസ്റ്റംസ് അധികൃതര്‍ക്ക് കൈമാറിയത്‌. 
സഹാദിന്റെ പാസ്‌പോര്‍ട്ട് കണ്ടുകിട്ടാനുള്ള ശ്രമത്തിലാണ്‌ പൊലീസ്‌. അതിനുശേഷം തുടർ നടപടികൾ സ്വീകരിക്കും. സന്ദര്‍ശക വിസയില്‍ ദുബായില്‍ പോയ സഹാദ് മംഗളൂരു വിമാനത്താവളം വഴി തിരിച്ചെത്തിയത്. സ്വിഫ്റ്റ് കാറില്‍ കാസര്‍കോട് പുതിയ ബസ്‌ സ്‌റ്റാൻഡ്‌  പരിസരത്തെത്തിയ സഹാദ് ഐട്വന്റി കാറില്‍ എത്തിയ സമീറിന് സ്വര്‍ണം കൈമാറുന്നതിനിടെയാണ് പൊലീസ് പിടിച്ചത്. 
മൂന്ന് ഫ്‌ളാക്‌സുകളിലാക്കി  ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം. പാളികളാക്കി മെര്‍ക്കുറി പൂശി നിലയിലായിരുന്നതിനാൽ  മംഗളൂരു വിമാനത്താവളത്തില്‍ കസ്റ്റംസ് അധികൃതര്‍ക്ക് ഇത് പിടിക്കാനായില്ല. ഇവർ സഞ്ചരിച്ച രണ്ടുകാറുകള്‍ കസ്റ്റഡിയിലാണ്‌.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top