25 September Tuesday

മത്സ്യത്തൊഴിലാളികൾ പരസ്‌പരം സഹകരിക്കണം

വെബ് ഡെസ്‌ക്‌Updated: Tuesday Sep 4, 2018
ചെറുവത്തൂര്‍ 
തൊഴിലാളികള്‍ പരസ്പര സഹകണത്തോടെ മീൻപിടിക്കണമെന്ന്‌  ചെറുവത്തൂര്‍ പഞ്ചായത്ത് ഹാളില്‍ നടന്ന യോഗം ആവശ്യപ്പെട്ടു. മടക്കര ഹാര്‍ബറില്‍ ഉണ്ടായ പ്രശ്‌നം പരിഹരിക്കുന്നതിനായി  നടന്ന യോഗത്തിലാണിത്‌.  
നിലവില്‍ ബോട്ടുകളും വള്ളങ്ങളും മത്സ്യബന്ധനത്തിന് പാലിക്കുന്ന അകലം സൂക്ഷിക്കണം. ബോട്ട്, വള്ളങ്ങള്‍ എന്നിവ  സഹകരിക്കണം.  തീരുമാനങ്ങള്‍ അട്ടിമറിക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി  സ്വീകരിക്കും. നിയമം ലംഘിച്ച് മത്സ്യബന്ധനം നടത്തിയതിനെ തുടര്‍ന്ന് പിടിച്ചെടുത്ത ബോട്ടുകള്‍ക്കെതിരെ നടപടി സ്വീകരിക്കും. ബോട്ടുടമകള്‍ ചൊവ്വാഴ്ച പകല്‍ 11ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് മുന്നില്‍ ഹാജരാകണം. കലക്ടറുടെ നിര്‍ദേശ പ്രകാരമാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പട്രോളിങ്‌  നടത്തിയത്.  പിടിച്ചെടുത്ത ബോട്ടുകള്‍ മോചിപ്പിച്ച് കൊണ്ടുപോയത്‌  അംഗീകരിക്കാനാകില്ല.  ഫിഷറീസ് വകുപ്പിന്റെ ഔദ്യോഗിക കൃത്യ നിർവഹണത്തിന് തടസം സൃഷ്ടിക്കരുത്. കര മത്സ്യബന്ധനം നിയമപ്രകാരം തെറ്റാണ്. ഇത് മത്സ്യങ്ങളുടെ പ്രജനനത്തെ   ബാധിക്കും. നിയമ ലംഘനം കണ്ടെത്തിയാല്‍ തൊഴിലാളികള്‍ക്ക്  പരാതി നല്‍കാം. നിലവില്‍ തുടന്നുപോകുന്ന അകലം പാലിച്ച് മത്സ്യബന്ധനം നടത്തി പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ തൊഴിലാളികള്‍ തയാറാവണം. ബോട്ടുകളും വള്ളങ്ങളും ചേരിതിരിഞ്ഞ് ഹാര്‍ബറില്‍ കുഴപ്പങ്ങള്‍ സൃഷ്ടിച്ചാല്‍ പൊലീസ് നടപടി സ്വീകരിക്കും. 
ബോട്ട് ഉടമകള്‍, പരമ്പരാഗത മത്സ്യ തൊഴിലാളികള്‍, വിവിധ തൊഴിലാളികള്‍ എന്നിവര്‍ യോഗത്തില്‍  പങ്കെടുത്തു. ആര്‍ഡിഒ ഡോ. ബിജു, പഞ്ചായത്ത് പ്രസിഡന്റ് മാധവന്‍ മണിയറ, ഡിവൈഎസ്‌പി  പി കെ സുധാകരന്‍, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ അജിത, ചന്തേര എസ്‌ഐ വിപിന്‍ചന്ദ്രന്‍, കോസ്റ്റല്‍ സിഐ നന്ദകുമാര്‍, ഫിഷറീസ് അസി. ഡയറക്ടര്‍ സതീശന്‍ എന്നിവരുടെ നേതൃത്ത്വത്തിലാണ് ചര്‍ച്ച നടന്നത്.
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top