16 November Friday

ദേശാഭിമാനി പ്രചാരണം 23 മുതൽ നീലേശ്വരത്ത്‌ 8000 പേരെ വരിക്കാരാക്കും

വെബ് ഡെസ്‌ക്‌Updated: Tuesday Sep 4, 2018
നീലേശ്വരം
ഏരിയയിൽ ദേശാഭിമാനി പത്രത്തിന്  എട്ടായിരം വരിക്കാരെ ചേർക്കാൻ  സിപിഐ എം നീലേശ്വരം ഏരിയാ കമ്മിറ്റി  തീരുമാനിച്ചു. 23 ന് അഴിക്കോടൻ ദിനം മുതൽ ഒക്ടോബർ 20 സി എച്ച് കണാരൻ ചരമദിനം വരെ ദേശാഭിമാനി പ്രചാരണം നടത്തും.  ദേശാഭിമാനി കുടുംബ സംഗമം, സെമിനാർ എന്നിവ സംഘടിപ്പിക്കും.  ഏരിയ കമ്മിറ്റി യോഗത്തിൽ കെ നാരായണൻ അധ്യക്ഷനായി. ജില്ല സെക്രട്ടറിയറ്റംഗം പി ജനാർദനൻ, ജില്ല കമ്മറ്റിയംഗങ്ങളായ കെ ബാലകൃഷ്ണൻ, സി പ്രഭാകരൻ, എം ലക്ഷമി, പി ബേബി എന്നിവർ സംസാരിച്ചു.  ടി കെ രവി സ്വാഗതം പറഞ്ഞു.
പരപ്പ ലോക്കലിൽ 400 വരിക്കാരെ ചേർക്കാൻ ലോക്കൽ കമ്മിറ്റി തീരുമാനിച്ചു.  യോഗത്തിൽ കെ ടി ദാമോദരൻ അധ്യക്ഷനായി. പി വി ചന്ദ്രൻ, പാറക്കോൽ രാജൻ, കയനിമോഹനൻ എന്നിവർ സംസാരിച്ചു.  ബിരിക്കുളത്ത് 450 വരിക്കാരെ ചേർക്കും.  ലോക്കൽ കമ്മിറ്റി യോഗത്തിൽ  എം ലക്ഷ്മി, പാറക്കോൽ രാജൻ, കെ ലക്ഷമണൻ, കെ ഭാസ്‌കരൻ എന്നിവർ സംസാരിച്ചു. കരിന്തളം വെസ്റ്റിൽ  700 പേരെ വരിക്കാരാക്കും.  യോഗത്തിൽ പി പ്രകാശൻ അധ്യക്ഷനായി. പാറക്കോൽ രാജൻ, എൻ കെ തമ്പാൻ, കയനിമോഹനൻ എന്നിവർ സംസാരിച്ചു. കെ ലക്ഷമണൻ സ്വാഗതം പറഞ്ഞു. കരിന്തളം ഈസ്റ്റ് ലോക്കലിൻ 550 വരിക്കാരെ ചേർക്കും. എം ചന്ദ്രൻ അധ്യക്ഷനായി. കയനിമോഹനൻ , എം ലക്ഷമി, എൻ കെ തമ്പാൻ എന്നിവർ സംസാരിച്ചു.  പേരോൽ ഈസ്റ്റിൽ 400 വരിക്കാരെ ചേർക്കും. ഇ കെ ചന്ദ്രൻ അധ്യക്ഷനായി. കെ ബാലകൃഷ്ണൻ, പി ബേബി, ടി കെ രവി, കെ വി കുഞ്ഞികൃഷ്ണൻ എന്നിവർ സംസാരിച്ചു.
പേരോലിൽ 500 വരിക്കാരെ ചേർക്കും. ടി വി ശാന്ത അധ്യക്ഷയായി. കെ ബാലകൃഷ്ണൻ, ടി കെ രവി, കെ വി ദാമോദരൻ, കെ പി രവീന്ദ്രൻ എന്നിവർ സംസാരിച്ചു. നീലേശ്വരം സെന്ററിൽ  600 പേരെ ചേർക്കും.പി സുഭാഷ്‌ അധ്യക്ഷനായി. കെ ബാലകൃഷ്ണൻ, ടി കെ രവി, കെ നാരായണൻ, കെ വി ദാമോദരൻ, കെ രാഘവൻ, എൻ അമ്പു എന്നിവർ സംസാരിച്ചു. നീലേശ്വരം വെസ്റ്റിൽ 500 വരിക്കാരെ ചേർക്കും. കെ ബാലകൃഷ്ണൻ, പി പി മുഹമ്മദ് റാഫി എന്നിവർ സംസാരിച്ചു. നീലേശ്വരത്ത്‌  500 വരിക്കാരെ ചേർക്കും. എ തമ്പാൻ നായർ അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റിയംഗം കെ പി സതീഷ്ചന്ദ്രൻ, ഏരിയാ സെക്രട്ടറി ടി കെ രവി, കെ വി ദാമോദരൻ, എ വി സുരേന്ദ്രൻ എന്നിവർ സംസാരിച്ചു. 
മടിക്കൈ ലോക്കലിൽ 600 പേരെ വരിക്കാരാക്കും.   എ നാരായണൻ അധ്യക്ഷനായി. കരുവക്കാൽ ദാമോദരൻ , എം രാജൻ, പി ബേബി, ബി ബാലൻ എന്നിവർ സംസാരിച്ചു.  മടിക്കൈ സൗത്തിൽ 480 വരിക്കാരെ ചേർക്കും. കെ വി മധു അധ്യക്ഷനായി. ടി കെ രവി, എം രാജൻ, കെ നാരായണൻ, വി പ്രകാശൻ എന്നിവർ സംസാരിച്ചു. മടിക്കൈ ഈസ്റ്റിൽ 570 വരിക്കാരെ ചേർക്കും. പി ഉണ്ണികൃഷ്ണൻ അധ്യക്ഷനായി. സി പ്രഭാകരൻ, എം രാജൻ, എ വി ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.  മടിക്കൈ സെന്ററിൽ  550 വരിക്കാരെ ചേർക്കും. സി കെ കൃഷ്ണൻ അധ്യക്ഷനായി. സി പ്രഭാകരൻ, എം രാജൻ, വി പ്രകാശൻ, എൻ കൃഷ്ണൻ എന്നിവർ സംസാരിച്ചു. അമ്പലത്തുകരയിൽ 600 വരിക്കാരെ ചേർക്കും. എൻ രാഘവൻ അധ്യക്ഷനായി. ഏരിയ സെക്രട്ടറി ടി കെ രവി, കെ നാരായണൻ എന്നിവർ  സംസാരിച്ചു. കിനാനൂരിൽ 844 വരിക്കാരെ ചേർക്കും. എം വി രാധ അധ്യക്ഷയായി. ടി കെ രവി, കെ പി നാരായണൻ, കെ കുമാരൻ എന്നിവർ സംസാരിച്ചു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top