20 November Tuesday
അഭിമന്യു ലൈബ്രറി

പുസ്‌തക യാത്രയുമായി ഡിവൈഎഫ്‌ഐ

വെബ് ഡെസ്‌ക്‌Updated: Saturday Aug 4, 2018
കാസർകോട്‌
അഭിമന്യു മഹാരാജാസ്‌ ലൈബ്രറിയിലേക്ക്‌ ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ പുസ്‌തകങ്ങൾ സമാഹരിച്ചു. ബ്ലോക്കുകളിലൂടെ പര്യടനം നടത്തിയ പുസ്‌തക യാത്രയിലൂടെയാണ്‌  സമാഹരിച്ചത്‌. കാലിക്കടവിൽ സി എം വിനയചന്ദ്രൻ ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി സി ജെ സജിത്തിന്‌ പുസ്തകം കൈമാറി യാത്ര ഉദ്ഘാടനംചെയ്തു. കെ പി സുജിത്ത് അധ്യക്ഷനായി.  ഇ കുഞ്ഞിരാമൻ, ശ്രീധരൻ, രതീഷ് കുതിരുമ്മൽ എന്നിവർ സംസാരിച്ചു. ചെറുവത്തൂർ, ഭീമനടി, അടുക്കം, കോട്ടപ്പുറം, കാഞ്ഞങ്ങാട്, കുണ്ടംകുഴി, ബോവിക്കാനം, കാസർകോട്‌,  കുമ്പള എന്നിവിടങ്ങളിലെ പര്യടനത്തിന് ശേഷം ബന്തിയോട് സമാപിച്ചു. 
ഡിവൈഎഫ്ഐ ശേഖരിച്ച പുസ്തകങ്ങൾക്ക് പുറമെ വിവിധ സംഘടനകളും വിവിധ നവമാധ്യമ കൂട്ടായ്മകളും വ്യക്തികളും നൽകിയ പുസ്തകങ്ങൾ ജില്ലാ സെക്രട്ടറി ഏറ്റുവാങ്ങി. 
വിവിധ കേന്ദ്രങ്ങളിൽ കെ സബീഷ്, എം രാജീവൻ, സി സുരേശൻ, ഷാലു മാത്യു, ജയൻ കാടകം, പി കെ നിഷാന്ത്, പി ശിവ പ്രസാദ്, സി എ സുബൈർ, ടി കെ മനോജ്‌,അഡ്വ. പി അപ്പുക്കുട്ടൻ, വാസു ചോറോട്,  രജീഷ് വെള്ളാട്ട്, കെപി വിജയകുമാർ, പി വി അനു, സി വി ഉണ്ണികൃഷ്ണൻ, രഞ്ജീഷ്, സുരേഷ് വയമ്പ്, സനു മോഹൻ, ഒ വി പവിത്രൻ, പ്രിയേഷ്, വിപിൻ കാറ്റാടി, അപ്പൂസ് , സജിത്ത്, നവീൻ, കെ പി രജീഷ്, സുഭാഷ് പാടി, കെ എ മുഹമ്മദ് ഫനീഫ, നസിറുദ്ദീൻ,  പൃഥ്വിരാജ്, ഹാരിസ്, മഹേഷ്‌, സനത്കുമാർ എന്നിവർ സംസാരിച്ചു.
പ്രധാന വാർത്തകൾ
Top