21 April Saturday

പുസ്തകോത്സവം ഇന്ന് തുടങ്ങും ബൈക്ക് റാലി നാളെ

വെബ് ഡെസ്‌ക്‌Updated: Thursday Jan 4, 2018
കാസര്‍കോട് > സിപിഐ എം ജില്ലാസമ്മേളനത്തിന്റെ അനുബന്ധമായി വ്യാഴാഴ്ച കാസര്‍കോട് സര്‍വീസ് സഹകരണ ബാങ്ക് ഹാളില്‍ പുസ്തകോത്സവം ആരംഭിക്കും. വൈകിട്ട് നാലിന് കാസര്‍കോട് കടപ്പുറത്ത് 'ജനാധിപത്യവും ബഹുസ്വരതയും നേരിടുന്ന വെല്ലുവിളികള്‍' സെമിനാര്‍ നടക്കും. കവി സി എം വിനയചന്ദ്രന്‍ പ്രഭാഷണം നടത്തും.  
വെള്ളിയാഴ്ച വൈകിട്ട് നാലിന് ചെര്‍ക്കളയില്‍നിന്ന് കാസര്‍കോട് നഗരത്തിലേക്ക് ബൈക്ക് റാലി നടക്കും. ആറിന് വിദ്യാര്‍ഥികളുടെ ഫ്ളാഷ് മോബ്. രാവിലെ പത്തിന് ചൌക്കി, 11ന് ഉളിയത്തടുക്ക, 12ന് നെല്ലിക്കട്ട, രണ്ടിന് ചെര്‍ക്കള, മൂന്നിന് നായന്മാര്‍മൂല, വൈകിട്ട് നാലിന് ബി സി റോഡ്, 4.30ന് പഴയ ബസ്സ്റ്റാന്‍ഡ്, അഞ്ചിന് പുതിയ ബസ്സ്റ്റാന്‍ഡ് എന്നിവിടങ്ങളില്‍ ഫ്ളാഷ്മോബ് അവതരിപ്പിക്കും. ആറിന് പകല്‍ മൂന്നിന് പുതിയ ബസ്സ്റ്റാന്‍ഡ് പരിസരത്ത് തെരുവോര ചിത്രരചന. അന്നേദിവസം വൈകിട്ട് നാലിന് വിദ്യാനഗറില്‍നിന്ന് കാസര്‍കോടേക്ക് കൂട്ടയോട്ടം. ഏഴിന് വൈകിട്ട് അഞ്ചിന് ഇന്ദിരാനഗറില്‍നിന്ന് ചെര്‍ക്കളയിലേക്ക് വിളംബര ജാഥ നടക്കും. ബുധനാഴ്ച കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന മാപ്പിളപ്പാട്ട് മത്സരം കവി പി എസ് ഹമീദ് ഉദ്ഘാടനം ചെയ്തു. എസ് സുനില്‍ അധ്യക്ഷനായി. ടി കെ രാജന്‍, കെ എ മുഹമ്മദ് ഹനീഫ, കെ ഭാസ്കരന്‍, പി വി കുഞ്ഞമ്പു എന്നിവര്‍ സംസാരിച്ചു. പി ദാമോദരന്‍ സ്വാഗതം പറഞ്ഞു. സീനിയര്‍ വിഭാഗത്തില്‍ മുഹമ്മദലി (ബന്തിയോട്) ഒന്നും യു കെ മുഹമ്മദ് ഷഹദ് (ചെറുവത്തൂര്‍) രണ്ടും എ എം മുഹമ്മദ് കലാം (തളങ്കര) മൂന്നും സ്ഥാനം നേടി. ജൂനിയര്‍ വിഭാഗത്തില്‍ ഹരിത രഘുനാഥ് (വെളുത്തോളി) ഒന്നും എസ് കെ ഷമ്മാസ് (പരപ്പ) രണ്ടും മുഹമ്മദ് അന്‍ഷബ് (ചെട്ടുംകുഴി) മൂന്നും സ്ഥാനം നേടി.   വിജയികള്‍ക്ക് ടി കെ രാജന്‍ സമ്മാനം നല്‍കി. 
ചൌക്കിയില്‍ 'വര്‍ഗീയ ഫാസിസത്തിനെതിരെ' സെമിനാറില്‍ മനോജ് പട്ടാന്നൂര്‍ പ്രഭാഷണം നടത്തി. കെ കുഞ്ഞിരാമന്‍ അധ്യക്ഷനായി. റഫീഖ് കുന്നില്‍ സ്വാഗതം പറഞ്ഞു.
 
പ്രധാന വാർത്തകൾ
Top