25 April Wednesday

നിയമസഭാ വജ്രജൂബിലി ആഘോഷം ഇന്ന് തുടങ്ങും

വെബ് ഡെസ്‌ക്‌Updated: Thursday Jan 4, 2018

നിയമസഭയുടെ വജ്രജൂബിലി ആഘോഷത്തിന്റെ മുന്നോടിയായി നീലേശ്വരത്ത് നടന്ന സാംസ്കാരിക ഘോഷയാത്ര.

നീലേശ്വരം > നിയമസഭയുടെ വജ്രജൂബിലി ആഘോഷങ്ങള്‍ക്ക്ജില്ലയില്‍ വ്യാഴാഴ്ച തുടക്കമാകും. നിയമസഭാ സെക്രട്ടറിയറ്റ്, ജില്ലാ ഭരണകൂടം, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയുടെ നേതൃത്വത്തിലാണ് പരിപാടി. വ്യാഴാഴ്ച പകല്‍ 10.30ന് നീലേശ്വരം രാജാസ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ എം രാജ ഗോപാലന്‍ എംഎല്‍എ  പ്രദര്‍ശനം ഉദ്ഘാടനം ചെയ്യും. 11ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ വജ്രജൂബിലി ആഘോഷവും ഇ എം എസ് സ്മൃതി സംഗമവും ഉദ്ഘാടനം ചെയ്യും. പി കരുണാകരന്‍ എംപി മുഖ്യാതിഥിയാകും. എംഎല്‍എമാരെയും സ്വാതന്ത്യ്രസമര സേനാനികളെയും ആദരിക്കും. 
വെള്ളിയാഴ്ച പകല്‍ 10.30ന് കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ 'അധികാര വികേന്ദ്രീകരണത്തിന്റെ കേരള പാഠങ്ങള്‍' സെമിനാര്‍ ഡെപ്യൂട്ടി സ്പീക്കര്‍ വി ശശി ഉദ്ഘാടനം ചെയ്യും.
 
പ്രധാന വാർത്തകൾ
Top