19 April Thursday

വാഹനങ്ങള്‍ക്ക് മുകളില്‍ മരക്കൊമ്പ് വെട്ടിയിട്ടു

വെബ് ഡെസ്‌ക്‌Updated: Thursday Jan 4, 2018
നീലേശ്വരം > റെയില്‍വേ സ്റ്റേഷന്‍ റോഡരികില്‍ നിര്‍ത്തിയിട്ട വാഹനങ്ങള്‍ക്ക് മുകളില്‍ മരക്കൊമ്പ് മുറിച്ചിട്ടു. റെയില്‍വേ ഇലക്ട്രിക്കല്‍ വിഭാഗം ജോലിക്കാരാണ് മരക്കൊമ്പുകള്‍ വെട്ടിയിട്ടത്. നിരവധി കാറുകള്‍ക്കും ബൈക്കുകള്‍ക്കും കേടുപാടുണ്ടായി. ചില വാഹനങ്ങളുടെ ചില്ല് തകര്‍ന്നു. 
സീറ്റുകള്‍ കീറി. കഴിഞ്ഞദിവസം ഉച്ചയ്ക്ക് ശേഷം റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ രാജാസ് സ്കൂളിന്റെ മതിലിനോട് ചേര്‍ന്ന് നിര്‍ത്തിയിട്ട വാഹനങ്ങളുടെ മുകളിലേക്കാണ് കൂറ്റന്‍ മരക്കൊമ്പുകള്‍ മുറിച്ചിട്ടത്. ഹൈമാസ്റ്റ് ലൈറ്റിന്റെ അറ്റകുറ്റപ്പണിക്കായി മംഗളൂരുവില്‍നിന്നെത്തിയ ഇലക്ടിക്കല്‍ സെക്ഷന്‍ ജീവനക്കാരാണ് മരക്കൊമ്പ് മുറിച്ചത്. മരക്കൊമ്പുകള്‍ മുറിക്കുന്നതിന് മുമ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കില്‍ വാഹനങ്ങള്‍ മാറ്റിയിടുമായിരുന്നെന്ന് ഉടമകള്‍ പറഞ്ഞു.
പ്രധാന വാർത്തകൾ
Top