19 October Friday

എഫ്ആര്‍ഡിഐ ബില്ലിനെതിരെ അണിനിരക്കുക

വെബ് ഡെസ്‌ക്‌Updated: Thursday Jan 4, 2018
കാസര്‍കോട് > കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ എഫ്ആര്‍ഡിഐ ബില്ലിനെതിരെ ശക്തമായ പ്രതിഷേധ ഉയരണമെന്ന് ബെഫി ജില്ലാകമ്മിറ്റി ആവശ്യപ്പെട്ടു. 
ഇന്ത്യയിലെ പൊതുമേഖല  ഗ്രാമീണ സഹകരണ ബാങ്കുകളെയും ഇന്‍ഷുറന്‍സ് കമ്പനികളെയും സ്വകാര്യവല്‍ക്കരിക്കുന്നതിനും സ്വകാര്യ ബാങ്കുകളെ വിദേശവല്‍ക്കരിക്കുന്നതിനുമുള്ള നടപടികളുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുപോവുകയാണ്. ഈ ലക്ഷ്യത്തോടെ പാര്‍ലമെന്റില്‍ അവതരിപ്പിച്ചിട്ടുള്ള എഫ്ആര്‍ഡിഐ ബില്‍ ജനകീയ പ്രതിഷേധത്തെ തുടര്‍ന്ന് പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിലേക്ക് മാറ്റിവച്ചു. ബില്‍ നിയമമായാല്‍ രാജ്യത്തെ പൊതുമേഖലാ ബാങ്കുകളും ഇന്‍ഷുറന്‍സ് കമ്പനികളും ഓര്‍മയാകും.  
ഇ പി സുരേഷ് അധ്യക്ഷനായി. പി കുമാരന്‍, പി അപ്പക്കുഞ്ഞി, കെ വി പ്രഭാവതി, വിജയന്‍, കുഞ്ഞികൃഷ്ണന്‍ നായര്‍, കെ വി ബാലകൃഷ്ണന്‍, ടി രാജന്‍ എന്നിവര്‍ സംസാരിച്ചു. 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top