Top
18
Thursday, January 2018
About UsE-Paper

വിദ്യാനഗറില്‍ ഇന്ന് വിപ്ളവഗാന മത്സരം; കാസര്‍കോട് മാപ്പിളപ്പാട്ട്

Wednesday Jan 3, 2018
വെബ് ഡെസ്‌ക്‌
കാസര്‍കോട് > സിപിഐ എം ജില്ലാസമ്മേളനത്തിന്റെ ഭാഗമായി ബുധനാഴ്ച രാവിലെ പത്തിന് കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ മാപ്പിളപ്പാട്ട് മത്സരം. രാവിലെ പത്തിന് ബിസി റോഡ് ജങ്ഷനില്‍ വിപ്ളവഗാന മത്സരം. വൈകിട്ട് നാലിന് ചൌക്കിയില്‍ 'വര്‍ഗീയ ഫാസിസത്തിനെതിരെസെമിനാര്‍. മനോജ് പട്ടാന്നൂര്‍ പ്രഭാഷണം നടത്തും. നാലിന് വൈകിട്ട് നാലിന് കാസര്‍കോട് കടപ്പുറത്ത് 'ജനാധിപത്യവും ബഹുസ്വരതയും നേരിടുന്ന വെല്ലുവിളികള്‍' സെമിനാര്‍. കവി സി എം വിനയചന്ദ്രന്‍ പ്രഭാഷണം നടത്തും. അന്നേദിവസം വിവിധ കേന്ദ്രങ്ങളില്‍ ഫ്ളാഷ് മോബ് സംഘടിപ്പിക്കും. 
ചൊവ്വാഴ്ച ബദിരയില്‍  'മതവും കമ്യൂണിസവും' സെമിനാര്‍ ജില്ലാ സെക്രട്ടറിയറ്റംഗം സി എച്ച് കുഞ്ഞമ്പൂ ഉദ്ഘാടനം ചെയ്തു. പി വി കുഞ്ഞമ്പു അധ്യക്ഷനായി. സഹീദ് റൂമി മുഖ്യപ്രഭാഷണം നടത്തി. ഏരിയാ സെക്രട്ടറി കെ എ മുഹമ്മദ് ഹനീഫ സംസാരിച്ചു. അനില്‍കുമാര്‍ ചെന്നിക്കര സ്വാഗതം പറഞ്ഞു.  

Related News

കൂടുതൽ വാർത്തകൾ »