Top
18
Thursday, January 2018
About UsE-Paper

ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ കോണ്‍ഗ്രസ്സുകാര്‍ ആക്രമിച്ചു

Wednesday Jan 3, 2018
വെബ് ഡെസ്‌ക്‌
ബന്തടുക്ക > ഡിവൈഎഫ്ഐ ബന്തടുക്ക മേഖല ഭാരവാഹികളായ സെമീര്‍ ബന്തടുക്ക, ജബ്ബാര്‍ എന്നിവരെ ഒരു സംഘം കോണ്‍ഗ്രസ്സുകാര്‍ ആക്രമിച്ചു. സിപിഐ എം ജില്ലാ സമ്മേളന ചുമരെഴുത്ത് നടത്തുന്ന ഇവരെ കഴിഞ്ഞ ദിവസം രാത്രിയാണ് കോണ്‍ഗ്രസ്സുകാര്‍ ആക്രമിച്ചത്. പ്രചാരണ സാമഗ്രികള്‍ ഏണിയാടിയിലും ബന്തടുക്കയിലും നശിപ്പിച്ചിരുന്നു. ബന്തടുക്കയില്‍ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി. പൊതുയോഗം ഏരിയാ സെക്രട്ടറി സി ബാലന്‍ ഉദ്ഘാടനം ചെയ്തു.  എ കെ ജോസ് അധ്യക്ഷനായി. രാധാകൃഷ്ണന്‍ ചാളക്കാട്, എം എ ബേബി എന്നിവര്‍ സംസാരിച്ചു.  വി കെ അരവിന്ദന്‍ സ്വാഗതം പറഞ്ഞു.