23 September Sunday

യുവ നാവികർ ശേഖരിച്ചത്‌ മൂന്ന് ലക്ഷം

വെബ് ഡെസ്‌ക്‌Updated: Sunday Sep 2, 2018

കോട്ടിക്കുളം മർച്ചന്റ് നേവി യൂത്ത് വിങ്‌പ്രവർത്തകർ സ്വരൂപിച്ച തുകയുടെ ചെക്ക്‌ കലക്ടർ ഡോ. ഡി സജിത്ത് ബാബുവിന്‌ കൈമാറുന്നു

പാലക്കുന്ന് 
കടലിൽ ദുരന്തങ്ങളും ദുരിതങ്ങളും ഏറ്റുവാങ്ങിയവരാണ് കപ്പലോട്ടക്കാർ.  കയ്പ്പേറിയ അനുഭവങ്ങൾ മനസ്സിൽ ഒളിപ്പിച്ചു വെച്ചവർക്ക്‌ കരയിലെ ദുരിതങ്ങൾ കണ്ടില്ലെന്നു നടിക്കാനാവില്ലെന്ന തിരിച്ചറിവിലാണ്  സ്ഥലത്തെ മർച്ചന്റ് നേവി യൂത്ത് വിങ് പ്രവർത്തകർ കഴിഞ്ഞ ദിവസം ഒത്തുകൂടിയത്. മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് യുവ നാവികർ ചുരുങ്ങിയ നേരം കൊണ്ട് സമാഹരിച്ചത്  2,80,000 രൂപ.  കലക്ടർ ഡോ.സജിത്ത് ബാബു  പണം ഏറ്റുവാങ്ങി. സി ബി മധുസൂദനൻ , പി വി ജയരാജൻ, സന്തോഷ് ഞെക്ലി, ടി വി സുരേഷ്, രാജൻ ചക്ലി, പി വി വിനോദ്, കൃഷ്ണൻ മാങ്ങാട്, ഋതുരാജ്, സുധി അലാമി എന്നിവർ കൂടെയുണ്ടായിരുന്നു.
പ്രധാന വാർത്തകൾ
Top