19 November Monday

ദേശാഭിമാനിക്ക്‌ ‌പനത്തടിയിൽ 5500 വരിക്കാരെ ചേർക്കും

വെബ് ഡെസ്‌ക്‌Updated: Sunday Sep 2, 2018

 

രാജപുരം
 ദേശാഭിമാനി പത്രത്തിന്റെ പ്രചരണത്തിന്റെ ഭാഗമായി പനത്തടി ഏരിയിയില്‍ ദേശാഭിമാനിക്ക്  5500 വരിക്കാരെ ചേര്‍ക്കാന്‍ സിപിഐ എം പനത്തടി ഏരിയ കമ്മിറ്റി തീരുമാനിച്ചു. ദേശാഭിമാനി ക്യാമ്പയിന്റെ ഭാഗമായി ലോക്കല്‍ തലത്തില്‍ വിവിധ സെമിനാറുകള്‍ സംഘടിപ്പിക്കും. പാണത്തൂര്‍ ലോക്കലില്‍ 600, ചാമുണ്ടിക്കുന്ന് 420, പനത്തടി 800, കള്ളാര്‍ 480, രാജപുരം 480, കോടോം 600, ബേളൂര്‍ 840, തായന്നൂര്‍ 640, കാലിച്ചാനടുക്കം 680 എന്നിങ്ങനെ വരിക്കാരെ ചേർക്കും. സിപിഐ എം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ 13ന് ചുള്ളിക്കരയില്‍  ബ്രാഞ്ച് സെക്രട്ടറിമാര്‍ക്കും 18ന് പരപ്പയില്‍ ലോക്കല്‍ കമ്മിറ്റി അംഗങ്ങൾക്കും പഠനക്ലാസ്‌ സംഘടിപ്പിക്കും. ഒക്ലാവ് കൃഷ്ണന്‍ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണന്‍, ജില്ലാ സെക്രട്ടറിയറ്റംഗം വി കെ രാജന്‍, ഏരിയ സെക്രട്ടറി എം വി കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.
പ്രധാന വാർത്തകൾ
Top