24 September Monday

നിർമൽ കുമാറിനും ചന്ദ്രശേഖരനും അധ്യാപക അവാർഡ്‌

വെബ് ഡെസ്‌ക്‌Updated: Sunday Sep 2, 2018

നിർമൽകുമാർ, ചന്ദ്രശേഖരൻ നായർ

 

മുള്ളേരിയ 
അധ്യാപകർക്കുള്ള സംസ്ഥാന അവാർഡിന് പെർഡാല ജിജെബിഎസ്  പിലാങ്കട്ട സ്‌കൂളിലെ  അധ്യാപകൻ എൻ നിർമൽ കുമാറും  ചെർക്കള ജിഎച്ച്‌എസ്എസിലെ പ്രധാനാധ്യാപകൻ  എം കെ ചന്ദ്രശേഖരൻ നായരും അർഹരായി. ദേശീയ അധ്യാപക ദിനമായ  അഞ്ചിന്‌ തിരുവനന്തപുരം വിജെടി ഹാളിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി പ്രൊഫ. രവീന്ദ്രനാഥ് പുരസ്കാരങ്ങൾ സമ്മാനിക്കും. 
പ്രൈമറി വിഭാഗത്തിൽ അവാർഡ് ജേതാവായ എൻ നിർമൽകുമാർ കാറഡുക്ക കാടകം സ്വദേശിയാണ്. നാരാന്തട്ടയിലെ ഗാന്ധി മാധവൻ നമ്പ്യാരുടെയും രാധയുടെയും മകനാണ്.   2008 ൽ  എയർ ഇന്ത്യ മനോരമ അവാർഡ്  'ബോൾട്ട്' ലഭിച്ചു. വ്യക്തിത്വ വികസനം, മോട്ടിവേഷൻ ക്ലാസുകളിൽ സംസ്ഥാനത്ത് അറിയപ്പെടുന്ന പരിശീലകനാണ്‌. എയുപിഎസ് പൈക്ക സ്‌കൂളിലെ അധ്യാപിക ലക്ഷ്മിയാണ് ഭാര്യ. മക്കൾ:  അഞ്ചിത, അനഘ.  കാസർകോട് അണങ്കൂരിൽ താമസം.
കോട്ടയം മണിമല സ്വദേശികളായ കുട്ടപ്പൻ നായരുടെയും സരളാദേവിയുടെയും മകനാണ് സെക്കൻഡറി വിഭാഗത്തിൽ അവാർഡ് ജേതാവായ എം കെ ചന്ദ്രശേഖരൻ നായർ. 22 വർഷമായി അധ്യാപക രംഗത്തുള്ള ചന്ദ്രശേഖരൻ ഇപ്പോൾ കാസർകോട് ടൗണിലാണ് താമസം. കാസർകോട് ജിഎച്ച്എസിലെ ഇംഗ്ലീഷ്  അധ്യാപിക ജി വത്സല കുമാരിയാണ് ഭാര്യ. മക്കൾ: ചിൽസ,  സാന്ദ്ര.
പ്രധാന വാർത്തകൾ
Top