17 November Saturday

ജില്ലയുടെ സമഗ്രവികസനത്തിന് പദ്ധതികൾ ഏകോപിപ്പിക്കും

വെബ് ഡെസ്‌ക്‌Updated: Sunday Sep 2, 2018

 

കാസർകോട്‌
ജില്ലയിൽ റോഡ് വികസനം, ഗതാഗതം,  കോളനികളുടെ വികസനം, റീസർവേ, വിവിധ കെട്ടിട നിർമ്മാണ പ്രവർത്തികൾ, റേഷൻ കാർഡ്  തുടങ്ങിയവ സംബന്ധിച്ച പ്രശ്നപരിഹാരത്തിന് വകുപ്പുകളുടെയും പദ്ധതികളുടെയും ഏകോപനം ഉണ്ടാകണമെന്ന്  കലക്ടർ ഡോ.  ബാബു ഡി സജിത്ത്‌ ബാബു പറഞ്ഞു. കലക്ടറേറ്റ്‌ കോൺഫറൻസ് ഹാളിൽ ജീല്ലാ വികസന സമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു സമിതി അധ്യക്ഷൻ കൂടിയായ അദ്ദേഹം.  മഞ്ചേശ്വരം മുതൽ കാലിക്കടവ് വരെയുളള ദേശീയപാതയൂടെ ശോചനീയാവസ്ഥയും ദേശിയപാതയുമായി ബന്ധപ്പെട്ട വിഷയങ്ങളും പരിഹരിക്കുന്നതിന് എംപി, എംഎൽഎമാർ, പിഡബ്ലൂഡി, എൻഎച്ച് വകുപ്പ് പ്രതിനിധികൾ എന്നിവരുടെ യോഗം ചേരും. ഗതാഗത‐വൈദ്യൂതി തടസവുമായി ബന്ധപ്പെട്ട് അപകട ഭീഷണിയുളള മരങ്ങൾ മുറിച്ച് മാറ്റുന്നതിന്് കെഎസ്ഇബി, എൽഎസ്ജിഡി, വനം വകുപ്പ് എന്നിവ യോജിച്ച്‌ നടപടിയെടുക്കും. ജില്ലയിലെ രാത്രികാല ഗതാഗതം, കെഎസ്ആർടിസി ബസ്‌ സർവീസ്‌ പ്രശ്നങ്ങൾ എന്നിവ എംപി, എംഎൽഎമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, സിഎംഡി ,സോണൽ ഓഫീസർ, ഡിടിഒ, ആർടിഒ എന്നിവരെ പങ്കെടുപ്പിച്ച് പത്തു ദിവസത്തിനകം യോഗം ചേരും. ജില്ലയിലെ റീസർവേയുമായി ബന്ധപ്പെട്ട പ്രശനങ്ങൾ 15 ദിവസത്തിനകം തീർപ്പാക്കാൻ നടപടി തുടങ്ങിയതായി കലക്ടർ അറിയിച്ചു. 
ജില്ലയിലെ വിവിധ വകുപ്പുൾ പർച്ചേസിങ്ങിന് നിലവിലുള്ള സംവിധാനങ്ങളെ തന്നെ ആശ്രയിക്കാതെ ജെമ്മിന്റെ സാധ്യത ആരായും. വിവിധ കെട്ടിട നിർമ്മാണങ്ങളുടെ പുരോഗതി പരിശോധനയ്ക്ക് ടൗൺ പ്ലാനിങ് ഓഫീസറെ ചുമതലപ്പെടുത്തി. റേഷൻ കാർഡിന് അർഹരായ പുറമ്പോക്കിൽ താമസിക്കുന്ന കുടുംബങ്ങൾക്ക് കാർഡ് ലഭിക്കാൻ താൽകാലിക താമസ സർട്ടിഫിക്കറ്റ് മതിയെന്നത് പരിശോധിച്ച് റിപ്പോർട്ട് നൽകാൻ ജില്ലാ സപ്ലൈഓഫീസർക്ക് നിർദേശം നൽകി. പൊതു സ്ഥലം  കൈയേറി ഷെഡുകളും മറ്റും കെട്ടിയിട്ടുണ്ടെങ്കിൽ നടപടിയെടുക്കും. എസ്സി, എസ്ടി കോളനികളിൽ സ്വയം പര്യാപ്ത ഗ്രാമം പദ്ധതിയും കോളനിക്കാരെ  സംബന്ധിച്ചുള്ള വിഷയങ്ങളും പ്രത്യേകം പരിശോധിക്കും. വിവിധ വകുപ്പുകളുടെ ജൂലൈയിലെ പദ്ധതി പുരോഗതി റിപ്പോർട്ടും ചർച്ച ചെയ്തു.
എംഎൽഎമാരായ എം രാജഗോപാലൻ, കെ കുഞ്ഞിരാമൻ, എൻ എ നെല്ലിക്കുന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീർ, റവന്യു വകുപ്പ് മന്ത്രിയുടെ പ്രതിനിധി ഗോവിന്ദൻ പള്ളിക്കാപ്പിൽ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശാന്തമ്മ ഫിലിപ്പ്, കാസർകോട്‌ നഗരസഭ ചെയർപേഴ്സൺ ബീഫാത്തിമ ഇബ്രാഹിം, എഡിഎം എൻ ദേവിദാസ് എന്നിവർ സംസാരിച്ചു. 
പ്രധാന വാർത്തകൾ
Top