21 September Friday

കുന്നത്ത് വയലിൽ സിപിഐ എം നേതൃത്വത്തിൽ നെൽകൃഷിയിറക്കി

വെബ് ഡെസ്‌ക്‌Updated: Monday Jul 2, 2018
പാക്കം
സിപിഐ എം പ്രവർത്തകരുടെ കൂട്ടായ്‌മയിൽ തരിശായ പാടത്ത്‌ നെൽകൃഷിയിറക്കി. വർഷങ്ങളായി തരിശായി കിടന്ന കീക്കാനം കുന്നത്ത് വയലിലാണ്‌ സിപിഐ എം വെളുത്തോളി ബ്രാഞ്ചിന്റെ നേതൃത്വത്തിൽ  രണ്ടര ഏക്കർ സ്ഥലത്ത്‌ നെൽകൃഷിയിറക്കിയത്‌. കുന്നത്ത് വയൽ പാടശേഖര സമിതിയുടെ ട്രില്ലർ ഉപയോഗിച്ച് സ്ഥലം ഉഴുത് കൃഷിക്ക് പാകമാക്കി.  കർഷക തൊഴിലാളികളാണ്‌ രണ്ടു ദിവസം കൊണ്ട് ഞാറ് നട്ടത്.              
കെ വേണു, കെകൃഷ്ണൻ കുന്നത്ത് എന്നിവരാണ് പ്രവർത്തനങ്ങൾക്ക് മുന്നിട്ടിറങ്ങിയത്. സിപിഐ എം  ഉദുമ ഏരിയാ സെക്രട്ടറി കെ മണികണ്ഠൻ ഉദ്‌ഘാടനം ചെയ്തു. 
ലോക്കൽ സെക്രട്ടറി രാഘവൻ വെളുത്തോളി, എ ബാലകൃഷ്ണൻ പുളിക്കാൽ, പി അനിൽകുമാർ എന്നിവർ സംസാരിച്ചു.

 

പ്രധാന വാർത്തകൾ
Top