18 September Tuesday
കോളേജ് യൂണിയൻ തെരഞ്ഞെടുപ്പ്‌

ജില്ലയിൽ എസ്‌എഫ്‌ഐ തരംഗം

വെബ് ഡെസ്‌ക്‌Updated: Saturday Sep 1, 2018

പടന്നക്കാട്‌ നെഹ്‌റു കോളേജിൽ എസ്‌എഫ്‌ഐ നേതൃത്വത്തിൽ നടന്ന ആഹ്ലാദപ്രകടനം

കാസർകോട്‌
കണ്ണൂർ സർവകലാശാലക്ക്‌ കീഴിലെ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ ജില്ലായിലാകെ എസ്എഫ്ഐ തരംഗം. സംഘടനടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പ്‌ നടന്ന 22 കോളേജിൽ 16 യൂണിയൻ ഭരണം എസ്‌എഫ് ഐ നേടി. വെള്ളിയാഴ്‌ച തെരഞ്ഞെടുപ്പ്‌ നടന്ന 16 കോളേജിൽ പത്തിലും എസ്‌എഫ്ഐ ജയിച്ചു. നേരത്തെ ആറ്‌ കോളേജുകളിൽ മുഴുവൻ സീറ്റിലും എസ്എഫ്ഐ സ്ഥാനാർഥികൾ എതിരില്ലാതെ വിജയിച്ചിരുന്നു. 
സമരോത്സുകമായ മതനിരപേക്ഷത, സമരസപ്പെടാത്ത വിദ്യാർഥിത്വം എന്ന മുദ്രാവാക്യം ഉയർത്തിയാണ് എസ് എഫ് ഐ തെരഞ്ഞെടുപ്പിനെ നേരിട്ടത്‌. ചീമേനി ഐഎച്ച്ആർഡി, ഇ കെ നായനാർ സ്മാരക ഗവ.കോളേജ് എളേരിത്തട്ട്‌, കിനാനൂർ കരിന്തളം ഗവ.ആർട്സ് ആൻഡ്‌  സയൻസ് കോളേജ്, ഡോ. പി കെ രാജൻ മെമ്മോറിയൽ ക്യാമ്പസ് പാലാത്തടം, മടിക്കൈ മോഡൽ കോളേജ്, കാലിച്ചാനടുക്കം എസ്എൻഡിപി എന്നിവിടങ്ങളിലാണ്‌  മുഴുവൻ സീറ്റിലും എതിരില്ലാതെ  തെരഞ്ഞെടുക്കപ്പെട്ടത്‌. 
വെള്ളരിക്കുണ്ട് സെന്റ് ജൂഡ്‌സ് കോളേജ് കെഎസ്‌യുവിൽ നിന്ന്‌ പിടിച്ചെടുത്തു. കാഞ്ഞങ്ങാട് നെഹ്‌റു കോളേജ്‌, പടന്നക്കാട് സി കെ നായർ ആർട്സ് ആൻഡ് മാനേജ്‌മന്റ്, നീലേശ്വരം സനാതന, രാജപുരം സെന്റ് പയസ്, പെരിയ അംബേദ്‌കർ, പെരിയ എസ്‌എൻ കോളേജ്, മുന്നാട് പീപ്പിൾസ്, ഉദുമ ഗവ.കോളേജ്, ബജ ആർട്സ് കോളേജ് എന്നിവിടങ്ങളിൽ മുഴുവൻ സീറ്റിലും എസ്എഫ്ഐ  സ്ഥാനാർഥികൾ ജയിച്ചു.  എസ്‌എഫ്‌ഐ വിജയം തടയാൻ മിക്കയിടത്തും  എബിവിപിയുമായി അവിശുദ്ധ സഖ്യമുണ്ടാക്കിയ  എംഎസ്‌എഫ്‌, കെഎസ്‌യു സഖ്യത്തിന്‌  കാസർകോട്‌ ഗവ. ‌കോളേജ്‌,  കുമ്പള ഐഎച്ച്‌ആർഡി, സെന്റ്‌ മേരീസ്‌  ചെറുപനത്തടി എന്നിവിടങ്ങളിൽ മാത്രമാണ്‌ ഇത്തരത്തിൽ ജയിക്കാനായത്‌. 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top